News

148–ാമതു മന്നം ജയന്തി ആഘോഷം ഇന്ന് പെരുന്നയിൽ നടക്കും

148–ാമതു മന്നം ജയന്തി ആഘോഷം ഇന്ന് പെരുന്നയിൽ നടക്കും. ഭാരതകേസരി മന്നത്ത് പദ്മനാഭന്റെ 148-ാമത് ജയന്തി ആഘോഷം രാവിലെ 6.30 മുതൽ പെരുന്ന എൻഎസ്എസ് ആസ്ഥാനത്തു നടക്കും. വിദ്യാഭ്യാസസമുച്ചയ മൈതാനിയിൽ തയാറാക്കിയിരിക്കുന്ന മന്നം നഗറിലാണ് സമ്മേളനം നടക്കുക.

ഇന്ന് രാവിലെ 7 മുതൽ മന്നം സമാധിയിൽ പുഷ്പാർച്ചന, ഭക്തിഗാനാലാപം. 10.45നു ജയന്തി സമ്മേളനം മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എംഎൽഎ ഉദ്ഘാടനം ചെയ്യും. ഡോ. എം.ശശികുമാർ അധ്യക്ഷത വഹിക്കും. കെ.ഫ്രാൻസിസ് ജോർജ് എംപി അനുസ്മരണ പ്രഭാഷണം നടത്തും. എൻ എസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ, ട്രഷറർ എൻ.വി.അയ്യപ്പൻപിള്ള എന്നിവർ പ്രസംഗിക്കും.

Most Popular

To Top