എരുമേലിയിൽ ഇനി ചന്ദനക്കുറി തൊടണമെങ്കിൽ പണം നൽകണം. പേട്ട തുള്ളി എത്തുന്ന അയ്യപ്പൻമാരിൽ പത്ത് രൂപ വീതം വാങ്ങണമെന്നാണ് ദേവസ്വം ബോർഡ് കരാറുകാർക്ക് നൽകിയിരിക്കുന്ന നിർദ്ദേശം. ഏരുമേലി അയ്യപ്പ ക്ഷേത്രത്തിലെ ആനക്കൊട്ടിലിന് സമീപം നാല് സ്ഥലത്താണ് കുറി തൊടാനുള്ള സൗകര്യം ഏർപ്പെടുത്തുന്നത്. ഇതിൽ ഒരിടം മൂന്നുലക്ഷം രൂപയ്‌ക്കും ബാക്കി മൂന്ന് ഇടങ്ങളിൽ ഏഴ് ലക്ഷം രൂപയ്‌ക്കുമാണ് കരാർ കൊടുത്തിരിക്കുന്നത്.
അയ്യപ്പൻമാരെ ചൂഷണം ചെയ്യാനുള്ള ദേവസം ബോർഡിന്റെ നീക്കത്തിനതിരെ അയ്യപ്പസേവാസമാജം ഉൾപ്പെടെയുള്ള ഹൈന്ദവസംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.
