1 മില്യൺ ഫോളോവേഴ്സിനെ സ്വന്തമാക്കി കൊണ്ട് ബിജെപി സോഷ്യൽ മീഡിയയിൽ കരുത്ത് തെളിയിച്ചു. 2012 നവംബർ 5-നാണ് ബിജെപി കേരളം എന്ന ഫേസ്ബുക്ക് പേജ് ഔദ്യോഗികമായി ആരംഭിക്കുന്നത്. കേരളത്തിൽ ബിജെപിയുടെ മുന്നേറ്റവും ജനങ്ങൾക്കിടയിൽ വർദ്ധിക്കുന്ന സ്വാധീനവും ഒറ്റനോട്ടത്തിൽ ഫേസ്ബുക്ക് പേജിലൂടെ തന്നെ മനസ്സിലാകും. 2012 ൽ തന്നെ ആരംഭിച്ച സിപിഎമ്മിന്റെ ഔദ്യോഗിക പേജിന് 7 ലക്ഷം ഫോളോവേഴ്സും 2013 ൽ ആരംഭിച്ച കോൺഗ്രസിന്റെ ഫേസ്ബുക്ക് പേജിന് വെറും 3 ലക്ഷം ഫോളോവേഴ്സും മാത്രമാണ് ഉള്ളത്.
നേട്ടത്തിന് പിന്നാലെ ബിജെപി സോഷ്യൽ മീഡിയ ടീമിനെ പ്രശംസിച്ച് സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ രംഗത്തുവന്നു. “ബിജെപി കേരളം ഫേസ്ബുക്ക് പേജിന് ഒരു മില്ല്യൻ ഫോളോവേഴ്സ്. കേരളത്തിൽ ഒരു രാഷ്ട്രീയ പാർട്ടിയുടേയും ഒഫീഷ്യൽ പേജിന് ഈ നേട്ടം കൈവരിക്കാനായിട്ടില്ല. അഭിനന്ദനങ്ങൾ കേരളാ സോഷ്യൽ മീഡിയ ടീം” സുരേന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചു.
