News

ദിവ്യയെ കണ്ടെത്താന്‍ ലുക്ക് ഔട്ട് പുറപ്പെടുവിച്ച് യൂത്ത് കോൺ​ഗ്രസ് 

പി പി ദിവ്യയെ കണ്ടെത്താന്‍ ലുക്ക് ഔട്ട് പുറപ്പെടുവിച്ച് യൂത്ത് കോൺ​ഗ്രസ്. എഡിഎം നവീന്‍ ബാബു മരിച്ച സംഭവത്തില്‍  കണ്ണൂര്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യയ്‌ക്കെതിരെ ഇതുവരെ പോലീസ് അറസ്റ്റ് ചെയ്തിട്ടില്ല.

നവീന്‍ ബാബുവിന്റെ മരണത്തില്‍ കേസെടുത്ത് ആറ് ദിവസമായിട്ടും പി പി ദിവ്യയെ ചോദ്യം ചെയ്യാന്‍ തയ്യാറാകാത്തതില്‍ പൊലീസിനെതിരെ വിമര്‍ശനം ശക്തമാവുകയാണ്. ദിവ്യയെ  കണ്ടുപിടിച്ച് കൊടുക്കുന്നവര്‍ക്ക് ഒരു ലക്ഷം രൂപ നൽകുമെന്നും എക്സ് പോസ്റ്റിലുണ്ട്. കോണ്‍ഗ്രസ് കേരളയെന്ന് എക്സ് പേജിലാണ് ലുക്ക് ഔട്ട് നോട്ടീസ് പങ്കുവെച്ചിട്ടുള്ളത്.

Most Popular

To Top