News

സനാതന ധർമ പരാമർശത്തിൽ മാപ്പ് പറയില്ല, കോടതി ആവശ്യപ്പെട്ടാലും മാപ്പ് പറയില്ല- ഉദയനിധി സ്റ്റാലിൻ

സനാതന ധർമ പരാമർശത്തിൽ മാപ്പ് പറയില്ലന്ന് തമിഴ്നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ. ഞാൻ കരുണാനിധിയുടെ കൊച്ചുമകനാണ് ഇക്കാര്യത്തിൽ കോടതി ആവശ്യപ്പെട്ടാലും മാപ്പ് പറയില്ലന്ന് ഉദയനിധി സ്റ്റാലിൻ പറഞ്ഞു.

താൻ ആവർത്തിച്ചു പറഞ്ഞത് പെരിയാറും, അണ്ണാദുരൈയും പറഞ്ഞ കാര്യങ്ങളാണ് ഉദയനിധി പറയുന്നു. പെരിയാർ, സി എൻ അണ്ണാദുരൈ, എം കരുണാനിധി തുടങ്ങിയ ദ്രാവിഡ നേതാക്കളുടെ വീക്ഷണങ്ങളാണ് താൻ ആവർത്തിച്ചതെന്ന് ഇന്നലെ ഒരു പരിപാടിയിൽ ഉദയനിധി വിശദീകരിച്ചു.

താൻ പറഞ്ഞ വാക്കുകള്‍ വളച്ചൊടിച്ച് രാജ്യത്തെ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ അവര്‍ പരാതി നല്‍കി. ഇപ്പോൾ തന്നോട് ക്ഷമ ചോദിക്കാനാണ് അവര്‍ ആവശ്യപ്പെടുന്നത്. എന്നാൽ താൻ പറഞ്ഞ വാക്കുകളിൽ ഉറച്ചുതന്നെ നിൽക്കും ഉദയ നിധി പറഞ്ഞു. സനാതന ധർമം മലേറിയയും ഡെങ്കിയും പോലെ തുടച്ചു നീക്കേണ്ടതാണ് എന്നാണ് ഉദയനിധി സ്റ്റാലിൻ കഴിഞ്ഞ സെപ്റ്റംബറില്‍ നടത്തിയ പരാമർശം.

Most Popular

To Top