Film news

ഇതിൽ സൂക്ഷിച്ചു മാത്രമേ നിലപാട് എടുക്കൂ എന്ന് സർക്കാർ പറയുന്നത് അത്ര യോജിപ്പുള്ള കാര്യമല്ല;ആരെയാണ് അവർ പേടിക്കുന്നത്, ജോളി ചിറയത്ത് 

സിനിമ മേഖലയിൽ ഇപ്പോൾ ചൂടുപിടിച്ചു നിൽക്കുന്ന വാർത്തയാണ് ഹേമ കമ്മറ്റി റിപ്പോർട്ട്, ഈ റിപ്പോർട്ടിൽ ഞെട്ടിക്കുന്ന കാര്യങ്ങളാണ് എന്നാണ് സൂചനകൾ നൽകിയത്, എന്നാൽ ഈ റിപ്പോർട്ടിലെ  കാര്യങ്ങൾ തന്നെ ഞെട്ടിപ്പിച്ചില്ല എന്നാണ് നടിയും  w c c  അംഗവുമായ ജോളി  ചിറയത്ത് പറയുന്നത്. ഞെട്ടിപ്പിക്കുന്ന കാര്യങ്ങൾ നടന്നതിന് ശേഷമാണല്ലോ റിപ്പോർട്ട് എത്തിയത് എന്നാണ് നടി ആരോപിക്കുന്നത്.

ഒരുപാട് മൂലധന നിക്ഷേപമുള്ള വ്യവസായമാണ് സിനിമ എന്നതിനാൽ സൂക്ഷിച്ചേ നിലപാടെടുക്കൂ എന്ന് പറയുന്നത് ഇടതുപക്ഷ സർക്കാരിന് യോജിച്ചതല്ല. സിനിമാ സംഘടനകളുടെ നിശബ്ദത പുതിയ കാര്യമല്ല, ഇതിന് തുടർ നടപടി സ്വീകരിക്കേണ്ടത് സർക്കാരാണ് ജോളി ചിറയത്ത് പറയുന്നു. അഞ്ച് കൊല്ലത്തോളം റിപ്പോർട്ട് സർക്കാരിന്‍റെ കയ്യിലിരുന്നു. സർക്കാർ ആരെയാണ് ഇങ്ങനെ  പേടിക്കുന്നത്? ഞങ്ങൾക്ക് പേടിയുണ്ടാകുന്നത് മനസ്സിലാക്കാം. കൂടെനിന്ന് പിന്തുണ നൽകേണ്ട സർക്കാർ ആരെയാണ്  ഈ ഭയക്കുന്നത്? ലൈംഗികാതിക്രമം ഉണ്ടായാൽ സ്വമേധയാ കേസെടുക്കണം. കണ്ണിൽ പൊടിയിട്ട് മായ്ച്ചുകളയാൻ പറ്റില്ല. കാരണം ജാഗ്രതയോടെ പൊതുസമൂഹം ഈ വിഷയത്തിന് പിന്നാലെയുണ്ട്,

പ്രതീക്ഷ വയ്ക്കുക എന്നത് മാത്രമേ മുന്നിൽ വഴിയുള്ളൂ. അല്ലെങ്കിൽ വിഷാദത്തിലേക്ക് പോകും  . പ്രതീക്ഷ കൊടുക്കേണ്ടതും നിലനിർത്തേണ്ടതും സർക്കാരാണ്, അതിനല്ലേ അവരെ ജനങ്ങൾ തെരെഞ്ഞെടുത്തിരിക്കുന്നത്. എന്നാൽ സർക്കാരിന്റെ പേടി എന്തിന്, സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ പറഞ്ഞ വാക്കുകൾ പോലും നാണക്കേട് ഉളവാക്കുന്നതാണ് ജോളി ചിറയത്ത് പറയുന്നു.

Most Popular

To Top