Health

സാരി ഉടുത്താൽ കാൻസർ വരുമോ? എന്താണ് സാരി കാൻസർ?

സാരി ക്യാന്‍സര്‍ എന്നു പറഞ്ഞാല്‍ സാരി ഉടുത്താല്‍ ഉടന്‍ ക്യാന്‍ന്സര്‍ വരുമെന്ന് അല്ല. വളരെ റെയർ ആയിട്ടുള്ള ഒരു കേസാണിത്. സ്‌ക്വാമസ് സെല്‍ കാര്‍സിനോമ (എസ്സിസി) ആണ് സാരി കാന്‍സര്‍ എന്ന് അറിയപ്പെടുന്നത്. 1945-ല്‍ ദോത്തി കാന്‍സര്‍ എന്ന പദപ്രയോഗവും സമാനരീതിയില്‍ എത്തിയതാണ്. 2011-ല്‍ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ ജേര്‍ണലില്‍ ഇത് സംബന്ധിച്ചുള്ള പരാമശിച്ചിരുന്നു.

സ്‌ക്വാമസ് സെല്‍ കാര്‍സിനോമ (എസ്സിസി) ആണ് സാരി കാന്‍സര്‍ എന്ന് അറിയപ്പെടുന്നത്. ഇറുകിയ വസ്ത്രം ധരിക്കുമ്പോള്‍, പ്രത്യേകിച്ച അരക്കെട്ടിന് താഴെ വീക്കമുണ്ടാവുകയും പിന്നീട് ഗുരുതരവുമാകുന്ന അവസ്ഥയാണിത്. ഇതൊരു അപൂർവ അവസ്ഥയാണെങ്കിലും, ബോധവൽക്കരണത്തിൻ്റെയും പ്രതിരോധ പരിചരണത്തിൻ്റെയും ഭാഗമായി ഇത് ഒഴിവാക്കാൻ കഴിയും. ഏത് ക്യാന്‍സറുകളേയും പോലെ നേരത്തെ കണ്ടെത്തി ചികിത്സിച്ചാല്‍ പൂര്‍ണമായും പരിഹരിയ്ക്കാവുന്ന, കണ്ടെത്താന്‍ വൈകിയാല്‍ ജീവന്‍ തന്നെ കവര്‍ന്നെടുക്കാവുന്ന ഒരു ക്യാന്‍സര്‍ തന്നെയാണ് ഇത്.

Most Popular

To Top