സാമൂഹിക സുരക്ഷ ക്ഷേമനിധി പെൻഷനുകൾ ഇന്ന് മുതൽ വിതരണം ചെയ്യുന്നു എന്ന് ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. ഇതിനായി 90 കോടി രൂപയാണ് അനുവദിച്ചത്. ഗുണഭോക്താക്കൾക്ക് 1600 രൂപയാണ് ലഭിക്കുന്നത്. 5 മാസത്തെ കുടിശിക ആണ് ഉള്ളത്.
ബാങ്ക് അക്കൗണ്ട് നമ്പര്‍ നല്‍കിയിട്ടുള്ളവര്‍ക്ക് അക്കൗണ്ട് വഴിയും അല്ലാതെ മറ്റുള്ളവര്‍ക്ക് സഹകരണ സംഘങ്ങള്‍ വഴി നേരിട്ട് വീട്ടിലും പെന്‍ഷന്‍ എത്തിക്കും. അതാത് മാസം പെന്‍ഷന്‍ വിതരണത്തിന് നടപടി സ്വീകരിക്കുമെന്ന് ഈ വര്‍ഷത്തെ ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നു. ഇതനുസരിച്ച് മാര്‍ച്ച്, ഏപ്രില്‍, മെയ് മാസങ്ങളിലും പെന്‍ഷന്‍ നല്‍കിയിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പ് തോല്‍വിയുടെ പശ്ചാത്തലത്തില്‍ പെന്‍ഷന്‍ വിതരണം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ത്വരിതപ്പെടുത്തണമെന്ന് സർക്കാർ അറിയിച്ചിരുന്നു.
