News

വയനാട്‌ ദുരന്തം മനസിലൊരു വിങ്ങൽ; കേരളസമൂഹം ഒന്നടങ്കം പ്രകടിപ്പിച്ച ഒത്തൊരുമ മാതൃക തന്നെ, പിണറായി വിജയൻ 

വയനാട്‌ ദുരന്തം ശരിക്കും മനസിലെ ഒരു വിങ്ങൽ തന്നെ,  ഈ ദുരന്തത്തിന്റെ രക്ഷാപ്രവർത്തനത്തിന്  കേരള സമൂഹം ഒന്നടങ്കം പ്രകടിപ്പിച്ച ഒത്തൊരുമ നല്ലൊരു മാതൃക തന്നെ എന്ന്  മുഖ്യമന്ത്രി പിണറായി വിജയൻ. അതുപ്പോലെ കേരളാപോലീസിന്റെ കരുതൽ നാട് മുൻപും അനുഭവിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.  എസ്എപി, കെഎപി പോലീസ് അംഗങ്ങളുടെ പാസിങ് ഔട്ട്‌ പരേഡിൽ പ്രസംഗിക്കുക ആയിരുന്നു മുഖ്യമന്ത്രിപിണറായി വിജയൻ

കേരള പോലീസ് അസോസിയേഷൻ എസ്എപി ജില്ല കമ്മിറ്റി മുഖ്യമന്ത്രിയുടെ ദുരിതശ്വാസ നിധിയിലേക്ക് ഒന്നര ലക്ഷം രൂപ കൈമാറുകയും ചെയ്തു. അതേസമയം ദുരന്ത ഭൂമിയായ വയനാട്ടിൽ ഇന്ന് നടത്തുന്ന തെരച്ചിൽ എട്ടാം ദിവസത്തിലേക്ക് കടന്നു, ഇന്ന് സൂചിപ്പാറയിലെ സൺറൈസ് വാലി കേന്ദ്രികരിച്ചുകൊണ്ടാണ് രക്ഷാപ്രവർത്തകർ തെരച്ചിൽ നടത്തുന്നത്, കഴിഞ്ഞ ദിവസം സംസ്കരിച്ച മൃതുദേഹങ്ങൾ 30, എന്നാൽ ശരീരഭാഗങ്ങൾ  150 ൽ ലേറെ. ദുരന്തത്തിൽ‌ മരിച്ചവരുടെ മൃതദേഹങ്ങൾ സംസ്കരിക്കുന്നതിന് ഹാരിസൺ പ്ലാന്റേഷന്റെ 50 സെൻറ് ഭൂമി കൂടി ദുരന്തനിവാരണ നിയമം അനുസരിച്ച് ജില്ലാ കലക്ടർ ഏറ്റെടുക്കും

 

Most Popular

To Top