News

ആറാം ഘട്ടത്തിലും പോളിങ്ങിൽ ഇടിവ്, കേന്ദ്രം കടുത്ത നിരാശയിൽ

ലോക്സഭ ഇലക്ഷന്റെ ആറാംഘട്ട തിരഞ്ഞെടുപ്പിലും പോളിങ് ശതമാനത്തിൽ ഇടിവ്. 61.46 ശതമാനം പോളിങ് ആണ് ആറാം ഘട്ടത്തില്‍ മുഴുവനായി രേഖപ്പെടുത്തിയിരിക്കുന്നത്. ഡല്‍ഹിയിലും ഹരിയാനയിലും ആയിരുന്നു ഇത് വരെ പ്രതീക്ഷ ഉണ്ടായിരുന്നത്. എന്നാൽ അവിടെയും പോളിങ് ഇടിഞ്ഞിരിക്കുകയാണ്. ആറ് സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി 58 മണ്ഡലങ്ങളിലാണ് ആറ് ഘട്ടത്തില്‍ വിധിയെഴുതിയത്. ബംഗാളിൽ ആണ് ഇത് വരെ വെച്ച് നോക്കിയതിൽ ഏറ്റവും കൂടുതൽ പോളിംഗ് രേഖപ്പെടുത്തിയിരിക്കുന്നത്.

യു.പിയിലും ബിഹാറിലും കഴിഞ്ഞ ഘട്ടങ്ങളേക്കാള്‍ പോളിങ് കുറഞ്ഞിരിക്കുകയാണ്. ആദ്യ അഞ്ചുഘട്ടങ്ങളിലായി 66.14, 66.71,65.68,64.60,62.20 എന്ന രീതിയിലാണ് പോളിങ് നടന്നിരിക്കുന്നത്. മുന്‍ ഘട്ടങ്ങളിലേത് പോലെ മന്ദഗതിയിലാണ് പോളിങ് നീങ്ങിയത്. ഹരിയാനയിലും പോളിംഗ് ശതമാനം കുറഞ്ഞത് പാർട്ടിയെ നിരാശയിൽ ആക്കിയിരിക്കുകയാണ്. കഴിഞ്ഞ തവണ 74.3 ആയിരുന്നെങ്കില്‍ ഇത്തവണ 61.16 ആണ് പോളിങ് നടന്നിരിക്കുന്നത്..

പോളിംഗ് ശതമാനം കുറഞ്ഞതോടെ പ്രാദേശിക പാർട്ടിയിലേക്കാണ് ജനങ്ങളുടെ ഉറ്റു നോട്ടം. അവേശഷിക്കുന്ന 57 മണ്ഡലങ്ങളില്‍ ജൂണ്‍ ഒന്നിനാണ് വോട്ടെടുപ്പ് നടക്കുന്നത്. എട്ടു സംസ്ഥാനങ്ങളിലെ 57 മണ്ഡലങ്ങളാണ് അവസാനഘട്ടത്തില്‍ പോളിങ് ബൂത്തില്‍ എത്തുന്നത്. അവസാനഘട്ട വോട്ടെടുപ്പിൽ ആണ് ഇനിയുള്ള പ്രതീക്ഷകൾ മുഴുവനും.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top