News

സാൻ ഫെർണാണ്ടോ  ഇനിയും സ്വപ്‍ന തീരത്ത്; വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയൽ  റൺ ഇന്ന് 

അങ്ങനെ സ്വപ്‍ന തീരത്തെ സാൻ ഫെർണാണ്ടോ എത്തി, വിഴിഞ്ഞം തുറമുഖത്തെ ട്രയൽ റണ്ണിന്റെ ഔദ്യോഗിക ഉത്ഘാടനം ഇന്ന് നടക്കും. ഈ ആഘോഷ ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ സാൻ ഫെർണാണ്ടിനെ വമ്പൻ സ്വീകരണം നൽകുന്നു. കപ്പലിന്റെ ക്യാപ്റ്റനും സ്വീകരണം ഉണ്ടാകും. ഈ ചടങ്ങിൽ മുഖ്യ അതിഥിയായി കേന്ദ്ര ഷിപ്പിംഗ് മന്ത്രി സർബാനന്ദ സോനോവാൾ എത്തുന്നു. എല്ലാ ഔദ്യോഗിക ചടങ്ങിന് ശേഷം ബാക്കി കണ്ടയ്നറുകൾ ഇറക്കി സാൻ ഫെർണാണ്ടോ ഇന്ന് വൈകുനേരം വിഴിഞ്ഞം തീരം വിടും

ഈ ചടങ്ങിൽ പ്രതിപക്ഷ നേതാവിന് വിളിക്കാത്തതിൽ ശരിക്കും കോൺഗ്രസിൽ നല്ല എതിർപ്പുകൾ ഉണ്ട്. അതുപോലെ മുൻ തുറമുഖ മന്ത്രി അഹമ്മദ് ദേവർകോവിലിനും ചടങ്ങിലേക്ക് ക്ഷണമില്ലാ. ഈ പദ്ധതി അന്തരിച്ച മന്ത്രി ഉമ്മൻ ചാണ്ടിക്ക് സമർപ്പണം ചെയ്യ്തുകൊണ്ടു ജില്ലാ കേന്ദ്രങ്ങളിൽ പ്രകടനം നടത്തും. പ്രതിപക്ഷ നേതാവിന് ക്ഷണിക്കാത്തതിൽ പ്രധിഷേധം ഉണ്ടെങ്കിലും യു ഡി എഫ് ഈ  ചടങ്ങു ബഹിഷ്കരിക്കില്ല.

Most Popular

To Top