News

വിഷ്ണുജിത്തിനെ ഊട്ടിയിൽ നിന്നു കണ്ടെത്തി, സാമ്പത്തിക പ്രയാസം കാരണം മാറിനിന്നതെന്ന് സൂചന, കണ്ടെത്തിയതിൽ സന്തോഷമെന്ന് വിഷ്ണുജിത്തിന്റെ കുടുംബം

വിവാഹത്തിന് നാല് ദിവസം മുമ്പ് കാണാതായ വിഷ്ണുജിത്തിനെ ഊട്ടിയിൽ നിന്ന് കണ്ടെത്തി. വിഷ്ണുജിത്ത് സാമ്പത്തിക പ്രയാസം കാരണം മാറി നിന്നതാണെന്നു സൂചന. ഇന്ന് രാവിലെയോടെ വിഷ്ണുജിത്തിനെ ഊട്ടിയിൽ നിന്നു പൊലീസ് കണ്ടെത്തിയിരുന്നു. മകനെ കണ്ടെത്തിയതിൽ സന്തോഷമെന്നും അവനെ കാണാനായി കാത്തിരിക്കുകയാണെന്നും പിതാവ് ശശിധരൻ പറഞ്ഞു.

കൂനൂരിൽ വച്ച് രണ്ട് തവണ മൊബൈൽ ഓണായാതാണ് കേസിൽ വഴിത്തിരിവായത്. തുടർന്ന് തമിഴ്നാട് പൊലീസും മലപ്പുറം പൊലീസും നടത്തിയ അന്വേഷണത്തിലാണ് വിഷ്ണുജിത്തിനെ കണ്ടെത്തിയത്. വിവാഹ ആവശ്യത്തിനുള്ള പണം സംഘടിപ്പിക്കാനെന്നു പറഞ്ഞാണു വിഷ്ണുജിത്ത് കഴിഞ്ഞ 4ന് വീട്ടിൽ നിന്നു പോയത്. പിന്നീട് തിരിച്ചു വന്നില്ല. വിഷ്ണുജിത്ത് പാലക്കാട് നിന്നു കോയമ്പത്തൂർ ഭാഗത്തേക്കുള്ള ബസിൽ കയറുന്നതിന്റെ സിസിടിവി ദൃശ്യം പൊലീസിനു ലഭിച്ചിരുന്നു.

ഇന്നലെ രാത്രി സഹോദരി വിഷ്ണുജിത്തിനെ വിളിച്ചപ്പോൾ ഫോൺ അറ്റൻഡ് ചെയ്തെങ്കിലും ഒന്നും മിണ്ടിയില്ല. കുടുംബം ഇക്കാര്യം പൊലീസിനെ അറിയിക്കുകയായിരുന്നു. തുടർന്നുള്ള അന്വേഷണത്തിലാണ് വിഷ്ണുജിത്തിനെ ഊട്ടിയിൽ നിന്നു പൊലീസ് കണ്ടെത്തിയത്. സാമ്പത്തിക പ്രയാസം കാരണം വിഷ്ണു നാട്ടിൽനിന്നു മാറിനിന്നുവെന്നാണു പ്രാഥമിക സൂചന

Most Popular

To Top