News

അഴിമതി രഹിത ഭരണമെന്ന് ജനം അംഗീകരിച്ചു; അതിൽ വലിയ അഭിമാനം , നരേന്ദ്ര മോദി 

രാഷ്ട്രപ്രതിയുടെ അതിസംബോധന നന്ദി പ്രമേയ ചർച്ചയിൽ പ്രധാന മന്ത്രി നരേന്ദ്രമോദി നടത്തിയ മറുപടി പ്രസംഗം  അതീവ ശ്രെദ്ധ പുലർത്തുന്നു. ജനങ്ങൾ വീണ്ടും അംഗീകരിച്ചതിൽ വളരെ അഭിമാനം തോന്നുന്നു. ഒരു അഴിമതി രഹിത ഭരണമെന്ന്  ജനം അംഗീകരിച്ചു. രാജ്യത്തെ ജനങ്ങള്‍ ലോകത്തെ ഏറ്റവും വലിയ തിരഞ്ഞെടുപ്പ് നടപടികള്‍ക്കൊടുവില്‍ തങ്ങളെ തിരഞ്ഞെടുത്തു.

ചിലരുടെ വേദനകൾ ഞങ്ങൾക്ക് മനസിലാകുന്നുണ്ട്. രാജ്യം മുൻപ് പ്രീണന രാഷ്ട്രീയത്തിൽ സാക്ഷ്യം വഹിച്ചിരുന്നു, എന്നാൽ ഇപ്പോൾ പ്രീണന രാഷ്ട്രീയത്തിന് അവസാനം ആയിരിക്കുന്നു പ്രധാന മന്ത്രി പറയുന്നു. വീണ്ടും പ്രതിപക്ഷം ഒരുപാട് ഞുണകൾ പറഞ്ഞിട്ടുണ്ടെങ്കിലും തങ്ങൾ വീണ്ടും ഭരണത്തിലെത്തി.  25 കോടി ജനങ്ങളെ ദാരിദ്ര്യത്തില്‍ നിന്ന് രക്ഷപ്പെടുത്താനുള്ള കാമ്പയിന് തിരഞ്ഞെടുപ്പില്‍ ജനങ്ങളുടെ സ്വീകാര്യതയുണ്ടായി. എല്ലാവരുടെയും വികസനമാണ് സര്‍ക്കിന്റെ ലക്ഷ്യമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

അതേസമയം മോദി സംസാരിക്കുമ്പോള്‍ പ്രതിപക്ഷം മണിപ്പൂരിനായി മുദ്രാവാക്യങ്ങളുയര്‍ത്തി. മണിപ്പൂരില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗങ്ങള്‍ക്ക് സഭയില്‍ സംസാരിക്കാന്‍ സമയം നല്‍കാത്തതിനെ തുടര്‍ന്നായിരുന്നു പ്രതിപക്ഷം ബഹളം വച്ചത്,ഇതിനു പിന്നാലെ തന്നെ രാഹുൽ ഗാന്ധിയുടെ ആഹ്വാനത്തെ തുടർന്ന് പ്രതിപക്ഷം നാടുകളത്തിലിറങ്ങി പ്രതിഷേധം നടത്തി. രാഹുല്‍ ഗാന്ധിയ്‌ക്കെതിരെ കടുത്ത വിമര്‍ശനമാണ് സ്പീക്കര്‍ ഓം ബിര്‍ള ഉന്നയിച്ചത്, എന്നാൽ മോദിയുടെ പ്രസംഗത്തിന് വന്‍ തിരിച്ചടിയാണ് സോഷ്യൽമീഡിയിൽ  നേരിടുന്നത്. മോദിയുടെ സര്‍ക്കാസം എന്ന തരത്തിലുള്ള കമന്റുകളാണ് വരുന്നത്

Most Popular

To Top