കഴിഞ്ഞ യു ഡി എഫ് യോഗത്തിൽ ഘടകകഷികൾ ഉൾപ്പെടെ എല്ലാവർക്കും സംസാരിക്കാൻ അവസരം ലഭിച്ചിട്ടും രമേശ് ചെന്നിത്തലക്ക് അവസരം ലഭിക്കാഞ്ഞതിൽ ഒരുപാട് നീരസം ഉണ്ടായി അദ്ദേഹത്തിന്, അന്ന് പ്രതിപക്ഷ നേതാവ് ഒരുക്കിയ വിരുന്ന് അദ്ദേഹം ഉപേക്ഷിക്കുകയും ചെയ്യ്തു. എന്നാൽ ഇപ്പോൾ രമേശ് ചെന്നിത്തലയുടെ ആ പരിഭവം മാറ്റാൻ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ചെന്നിത്തലയുടെ വീട്ടിലെത്തികൂടിക്കാഴ്ച്ച നടത്തുകയും ഭക്ഷണം കഴിക്കുകയും ചെയ്യ്തു
അതിന് ശേഷമാണ് ചെന്നിത്തല മടങ്ങിയത്, ഇന്ന് പ്രതിപക്ഷ നേതാവ് നടത്തിയ കൂടിക്കാഴ്ചയില്‍ രമേശ് ചെന്നിത്തല തൃപ്തനാണെന്നാണ് അദ്ദേഹവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചത്.വി ഡി സതീശന്‍ പ്രതിപക്ഷ നേതാവായതിന് ശേഷം നയപരമായ കാര്യങ്ങളില്‍ രമേശ് ചെന്നിത്തലയോട് അഭിപ്രായം ചോദിക്കുന്നില്ലെന്ന പരാതി നില നില്കുന്നതിനി ടയിലാണ് ഈ കൂടിക്കാഴ്ച്ച
