തൃശൂർ മേയർ എം കെ വര്ഗീസിനെതിരെ ഗുരുതര ആരോപണവുമായി എത്തിയിരിക്കുകയാണ് വി എസ് സുനിൽ കുമാർ, തൃശൂർ പാർലമെന്റ് തെരെഞ്ഞെടുപ്പിൽ തനിക്ക് വേണ്ടി മേയർ എം കെ വര്ഗീസ് വോട്ടുകൾ പിടിച്ചില്ല, എന്നാൽ ബി ജെ പി സ്ഥാനാർത്ഥിക്ക് വേണ്ടി മേയർ വോട്ട് പിടിച്ചു, ഇപ്പോൾ ഇങ്ങനൊരു ഗുരുതര ആരോപണവുമായി എത്തിയിരിക്കുകയാണ് സുനിൽ കുമാർ.
എന്‍ഡിഎ സ്ഥാനാര്‍ത്ഥിയെ സഹായിക്കാനാണ് തൃശൂര്‍ മേയര്‍ പ്രവര്‍ത്തിച്ചതെന്ന് തൃശൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെന്ന നിലയില്‍ തനിക്ക് ഉറപ്പിച്ച് പറയാനാകുമെന്ന് വി എസ് സുനില്‍ കുമാര്‍ പറയുന്നു, ഇപ്പോൾ തൃശൂർ മേയർ വര്ഗീസിനെതിരെ സി പി ഐ ജില്ലാ കൗൺസിൽ ഒരു തീരുമാന൦ എടുത്തിട്ടുണ്ട്. ഈ തീരുമാനം സ്റ്റേറ്റ് കൗൺസിലിന് അറിയിച്ചു കഴിഞ്ഞു. മേയർ എന്താണ് ഇങ്ങനൊരു നീക്കം ചെയ്യ്തത് എന്ന ആരോപണവുമായി ആണ് വി എസ് സുനിൽ കുമാർ എത്തുന്നത്












