News

കുവൈത്ത് തീപ്പിടിത്തവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി രാഷ്ട്രീയ ലാഭം ഉണ്ടാക്കാൻ വേണ്ടി തുടരെത്തുടരെ പ്രസ്താവനകള്‍ നടത്തുന്നു,  വി മുരളീധരൻ 

കുവൈത്ത് തീപ്പിടിത്തവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി രാഷ്ട്രീയ ലാഭം ഉണ്ടാക്കാൻ വേണ്ടി തുടരെത്തുടരെ പ്രസ്താവനകള്‍ നടത്തുന്നുവെന്ന് ബി.ജെ.പി. നേതാവ് വി മുരളീധരൻ പറയുന്നു, അദ്ദേഹത്തിന് പ്രവാസികളോട് എന്തെങ്കിലും കൃതജ്ഞത ഉണ്ടായിരുന്നെങ്കിൽ അവരുടെ ചലനമറ്റ ശരീരം പട്ടടയിൽ വെക്കുന്നതിന് മുൻപ് മുഖ്യ മന്ത്രി വമ്പൻ മുതലാളിമാരുമായി അത്താഴ വിരുന്ന് കഴിക്കിലായിരുന്നു എന്നും മുരളീധരൻ പറയുന്നു

മുഖ്യമന്ത്രി തിരുവനന്തപുരത്ത് മരിച്ചവരുടെ സംസ്കാരത്തിൽ എത്തണമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു . പ്രവാസ ലോകത്ത് മലയാളികൾ നേരിട്ട ഏറ്റവും വലിയ ദുരന്തമാണ് കുവൈത്തിലുണ്ടായത്. പ്രധാനമന്ത്രി നേരിട്ട് രക്ഷാപ്രവർത്തനത്തിന് നേതൃത്വം വഹിച്ചു. നഷ്ടപരിഹാരം ലഭ്യമാക്കാനുള്ള നടപടികൾ വിദേശകാര്യ സഹമന്ത്രിയുടെ യാത്രയ്ക്കിടെ അദ്ദേഹം തന്നെ ഇടപെട്ട് നടത്തി- മുരളീധരൻ പറഞ്ഞു.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top