പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ പാർട്ടിയിൽ നിന്നും വാർത്ത ചോർത്തിയവരെ കണ്ടെത്താൻ നിർദേശിച്ചു കോൺഗ്രസ് ഹൈക്കമാൻഡ്. തിരുവഞ്ചൂർ രാധാകൃഷ്ണനാണ് ഈ അന്വേഷണ ചുമതല. ഇതിന് എത്രയും പെട്ടന്ന് റിപ്പോർട്ട് നല്കാൻ ആണ് എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി അയച്ച കത്തിൽ മുന്നറിയിപ്പ് നൽകി. കേരളത്തിൽ കുറച്ചു നാളുകളായി ഇതുപോലെയുള്ള വാർത്തകൾ എത്തുന്നതായി സൂചന എത്തിയിരുന്നു.
ഇങ്ങനെ വാസ്തപരമല്ലാത്ത വാർത്തകൾ ആണ്ന ൽകുന്നത് അത് കണ്ടെത്തണമെന്നും അതിന് തക്ക മറുപടി നൽകണമെന്നുമാണ് ദീപാദാസ് മുൻഷി അറിയിച്ചിരിക്കുന്നത്, കഴിഞ്ഞ ദിവസം വയനാട് ക്യാംപിനെ തുടർന്നു കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ വിളിച്ചു ചേർത്ത ഓൺലൈൻ യോഗത്തിൽ നിന്നു വി.ഡിസതീശന് എതിരായുള്ള വാർത്തകൾക്ക് പിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്തണമെന്നും എ ഐ സി സി ആവശ്യപെട്ടിരുന്നു
കെ.സുധാകരൻ കൂടി പങ്കെടുത്ത ഓൺലൈൻ യോഗ ത്തിൽ പ്രതിപക്ഷ നേതാവ് സമാന്തര സംഘടനാ പ്രവർത്തനം നടത്തുകയാണെന്നും സൂപ്പർ പ്രസിഡന്റ് ചമയുകയാണെന്നു യോഗത്തിലെ ചില ഭാരവാഹികൾ ഉന്നയിച്ചു. സതീശൻ സുധാകരനെ അംഗീകരിക്കുന്നില്ലെന്നും ആക്ഷേപം ഉയർന്നു,ഇതാണ് മാധ്യമങ്ങൾക്ക് ലഭിച്ച വാർത്തകൾ












