വളരെ അപകടകരമായ രാഷ്ട്രീയമാണ് യുഡിഎഫിന്റെത്, ചെറിയ രാഷ്ട്രീയ ലാഭത്തിനുവേണ്ടി ഏറ്റവും മോശപ്പെട്ട പ്രവർത്തനങ്ങളാണ് യു.ഡി.എഫ് നടത്തുന്നത് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ. എല്ലാ മനുഷ്യരേയും വർഗീയവാദികളാക്കുകയാണ് യു.ഡി.എഫിന്റെ ലക്ഷ്യമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ ആരോപിച്ചു.
വാർത്തകളിൽ ശ്രദ്ധ നേടാൻ സിപിഐഎമ്മിനെയും മുഖ്യമന്ത്രിയെയും കടന്നാക്രമിക്കാനുള്ള പൊതുസ്വഭാവമാണ് അൻവർ സ്വീകരിച്ചത്. ചെറിയ രാഷ്ട്രീയ ലാഭത്തിനുവേണ്ടി ഏറ്റവും മോശപ്പെട്ട പ്രവർത്തനങ്ങളാണ് യു.ഡി.എഫ് നടത്തുന്നത്. എല്ലാ വർഗീയതയും അവർ പ്രോത്സാഹിപ്പിക്കുകയാണ്.
ഒരിക്കലും അൻവറിന് സിക്സ് അടിക്കാൻ കഴിയില്ല, നിലമ്പൂരിൽ ഇലക്ഷൻ കഴിയുമ്പോൾ എന്താണ് സംഭവിക്കുക എന്ന് മനസ്സിലാകും. എൽഡിഎഫിനെ ദുർബലപ്പെടുത്താനുള്ള എളുപ്പവഴിയയാണ് ഇപ്പോഴത്തെ ഉപതിരഞ്ഞെടുപ്പിനെ കോൺഗ്രസ് കാണുന്നത്. നിലമ്പൂരിൽ യുഡിഎഫിനെ തോൽപ്പിക്കാൻ കഴിയുമെന്നും വിജയരാഘവൻ പറഞ്ഞു.
