മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രമായ ടർബോയുടെ ടിക്കെറ്റ് ബുക്കിങ് ആരംഭിച്ചു. ബുക്കിങ് ആരംഭിച്ച് മണിക്കൂറുകൾക്കുള്ളിൽ വിറ്റഴിഞ്ഞത് ഒരു കോടിയിലേറെ ടിക്കറ്റുകൾ. റിലീസിന് മുൻപ് തന്നെ ഏറ്റവും കൂടുതൽ പ്രീബുക്കിങ് നടന്ന സിനിമകളിൽ ഒന്നായി ടർബോ മാറിയിരിക്കുകയാണ്. മമ്മൂട്ടി പ്രധാന വേഷത്തിൽ എത്തുന്ന ആക്ഷൻ ചിത്രമാണ് ടർബോ. ഈ ബിഗ് ബഡ്‌ജറ്റ് സിനിമ സംവിധാനം ചെയ്യുന്നത് വൈശാഖ് ആണ്. മമ്മൂട്ടിയുടെ തന്നെ ബാനറിൽ ഉള്ള മമ്മൂട്ടി കമ്പനിയാണ് ചിത്രം നിർമ്മിക്കുന്നത്.
മേയ് 23 നു ആണ് ചിത്രം റിലീസ് ചെയ്യുന്നത്. ചിത്രത്തിന്റെ റിലീസിനായി ഇനിയും ഒരാഴ്ച ബാക്കിയുള്ളപ്പോഴാണ് ടിക്കെറ്റിൽ റെക്കോർഡ് വില്‍പ്പന നടക്കുന്നത്. യുകെയില്‍ റെക്കോർഡുകള്‍ തകർത്തുകൊണ്ടാണ് ചിത്രത്തിന്റെ ബുക്കിങ് നടക്കുന്നത്. ജർമനിയില്‍ ഏറ്റവും വലിയ റിലീസുള്ള മലയാള ചിത്രമായി ടർബോ ഇതിനോടകം തന്നെ മാറികഴിഞ്ഞു. കേരളത്തിൽ 300ലധികം തിയേറ്ററുകളില്‍ ആണ് ടർബോ റിലീസിന് എത്തുന്നത്.
ജീപ്പ് ഡ്രൈവർ ആയ ജോസ് എന്ന കഥാപാത്രമായാണ് മമ്മൂട്ടി ചിത്രത്തിൽ എത്തുന്നത്. ആക്ഷൻ രംഗങ്ങൾക്ക് ഏറെ പ്രാധാന്യം നൽകി ഒരുക്കിയ ചിത്രത്തിൽ കന്നഡ താരം രാജ് ബി ഷെട്ടിയും തെലുങ്ക് നടൻ സുനിലുമാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ റിലീസിനായുള്ള കാത്തിരിപ്പിൽ ആണ് മമ്മൂട്ടി ആരാധകരും സിനിമ പ്രേമികളും ഇപ്പോൾ.












