News

ട്രംപ്-കമല ആദ്യസംവാദം അവസാനിച്ചു; കമല വന്നാൽ ഇസ്രയേൽ ഇല്ലാതാകുമെന്ന് ട്രംപ്, ട്രംപിന്റെ നയങ്ങൾ അമേരിക്കയെ തകർത്തെന്ന് കമല

അമേരിക്കൻ പ്രസിഡൻഷ്യല്‍ തെരഞ്ഞെടുപ്പിലെ റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡൊണാൾഡ് ട്രംപും ഡെമോക്രാറ്റിക് സ്ഥാനാർഥി കമലാ ഹാരിസും നേർക്കുനേർ സംവാദം ആദ്യസംവാദം അവസാനിച്ചു. കമല വന്നാൽ ഇസ്രയേൽ ഇല്ലാതാകുമെന്ന് ട്രംപ്, ട്രംപിന്റെ നയങ്ങൾ അമേരിക്കയെ തകർത്തെന്ന് കമല.

ഇതാദ്യമായാണ് പ്രചാരണകാലത്ത് ഇരുവരും നേർക്കുനേർ സംവാദം നടകുന്നത്. ഒന്നരമണിക്കൂർ നീണ്ട ശക്തമായ സംവാദത്തിൽ ഇരുവരും മികച്ച രീതിയിലാണ് പങ്കെടുത്തത്. ട്രംപിനെതിരായ ക്രിമിനൽ കുറ്റങ്ങളടക്കം കമല ആയുധമാക്കിയപ്പോൾ അഭയാർഥി പ്രശ്നങ്ങൾ അടക്കം ട്രംപ് ഉയർത്തി.

ട്രംപ് ബൈഡനെക്കുറിച്ച് പരാമർശിച്ചപ്പോൾ അമേരിക്കൻ ജനതയെയും ട്രംപിനെയും കമല നിരന്തരം ഓർമ്മിപ്പിക്കുന്നുണ്ടായിരുന്നു, മറുപടിയായി ഞാൻ ജോ ബൈഡനല്ല, കമല ഹാരിസാണ് എന്നും അമേരിക്കക്ക് ആവശ്യമുള്ള പുതുനേതൃത്വം, അഥവാ പുതിയ തലമുറയുടെ വക്താവാണ് താൻ എന്നുമായിരുന്നു കമലയുടെ വാക്കുകൾ.

Most Popular

To Top