News

കണ്ണൂരിൽ കണ്ടെത്തിയത് നിധിയോ? കുടത്തിനുള്ളിൽ സ്വർണ്ണവും , നാണയങ്ങളും 

കണ്ണൂരിൽ മഴക്കുഴി എടുക്കുന്നതിനിടയിൽ നിധിയെന്നു തോന്നിക്കുന്ന ചില വസ്തുക്കൾ കണ്ടെത്തി, ചെങ്ങളായി പരിപ്പായി ഗവൺമെൻറ് എൽപി സ്കൂളിനടുത്ത്  ഒരു സ്വകാര്യവ്യക്തിയുടെ റബർ തോട്ടത്തിൽ നിന്നാണ് ഒരു കുടം തൊഴിലുറപ്പ് തൊഴിലാളികൾ കണ്ടെത്തിയത്. ആഭരണങ്ങളും നാണയങ്ങളും ആണ്  ഈ കുടത്തിലിനുള്ളിലുള്ളത്.17  മുത്തുമണികൾ, 13  സ്വർണ്ണ പതക്കങ്ങൾ, കാശിമാല നാലെണ്ണം

ഒരു സെറ്റ് കമ്മൽ, വെള്ളിനാണയങ്ങൾ എന്നിങ്ങനെയാണ് കുടത്തിനുള്ളിലെ വസ്തുക്കളുടെ കണക്കുകൾ. എന്നാൽ ആദ്യം കുടം കണ്ടെത്തിയപ്പോൾ തൊഴിലാളികൾ ഞെട്ടി, കുടത്തിൽ ബോംബ് ആണോ എന്ന് സംശയിച്ചു. ലഭിച്ച വസ്തുക്കൾ അടങ്ങിയ കുടം തളിപ്പറമ്പ് കോടതിയിൽ ഹാജരാക്കി. ഇവ സ്വർണ്ണം പൂശിയതാണോ എന്നും സംശയമുണ്ട്. വസ്തുക്കൾ പുരാവസ്തു വകുപ്പ് പരിശോധിക്കുന്നുണ്ട്.

Most Popular

To Top