ട്രാൻസ് ജെൻഡർ യുവതിയെ കെട്ടിയിട്ട് പീഡിപ്പിച്ച കേസിൽ വിനീത്, ആറാട്ടണ്ണൻ എന്ന് വിളിക്കുന്ന സന്തോഷ് വർക്കി, അലിന്‍ ജോസ് പെരേര എന്നിവരടക്കം അഞ്ച് പേരെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് റിപ്പോര്‍ട്ടുകള്‍. സിനിമയില്‍ അവസരം വാഗ്ദാനം ചെയ്താണ് മേക്കപ്പ് ആര്‍ട്ടിസ്റ്റായ യുവതിയുടെ അടുത്ത് ഇവര്‍ എത്തിയത്, ആദ്യം ഈ കേസ് എടുക്കാന്‍ പൊലീസ് തയാറായില്ലെന്ന് ആരോപണമുണ്ട്. എന്നാൽ പിന്നീട് കേസ് എടുക്കുകയും മജിസ്‌ട്രേറ്റിന് മുമ്പാകെ യുവതി മൊഴി കൊടുക്കുകയുമായിരുന്നു.
ഇക്കഴിഞ്ഞ ഏപ്രില്‍ 12ന് ആണ് സംഭവം നടന്നത്. ഓഗസ്റ്റ് 13ന് ആണ് യുവതി പരാതിയുമായി ചേരാനെല്ലൂര്‍ പൊലീസിനെ സമീപിക്കുന്നത്, സിനിമയില്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റ് ആയി പ്രവര്‍ത്തിക്കുന്ന യുവതിയെ ചിറ്റൂര്‍ ഫെറിക്കടുത്തുള്ള ഫ്‌ളാറ്റില്‍ വച്ച് പീഡിപ്പിച്ചു എന്നാണ് കേസ്. സിനിമയിലെ രംഗങ്ങള്‍ വിശദീകരിക്കാന്‍ എന്ന പേരില്‍ വിളിക്കുകയും വിനീത് കെട്ടിയിടുകയും ,തുടര്‍ന്ന് ബലാത്സംഗം ചെയ്യുകയുമായിരുന്നു എന്നാണ് യുവതിയുടെ പരാതിയിൽ പറയുന്നത്. കൂടാതെ സുഹൃത്തുക്കളായ അലിന്‍ ജോസ് പെരേര, ആറാട്ടണ്ണന്‍, ബ്രൈറ്റ്, അഭിലാഷ് എന്നിവര്‍ക്കും വഴങ്ങണമെന്നു വിനീത് ആവശ്യപ്പെട്ടതായും പരാതിയില്‍ പറയുന്നുണ്ട്.












