ടി.പി ചന്ദ്രശേഖരൻ കേസിൽ കൊടി സുനിക്ക് പരോള്‍ അനുവദിച്ചതിനെതിരെ കെ.കെ. രമ എം.എല്‍.എ രംഗത്ത്. കൊടി സുനിയുടെ അമ്മ മനുഷ്യാവകാശ കമ്മിഷന് അപേക്ഷ നൽകിയിരുന്നു. അമ്മയുടെ അപേക്ഷ പരിഗണിച്ചാണ് തീരുമാനം. കമ്മീഷന്റെ കത്തിന്റെ അടിസ്ഥാനത്തിൽ കൂടിയാണ് ജയിൽ DGP പരോൾ അനുവദിച്ചത്.
അതേസമയം കൊടി സുനിക്ക് എന്തിന്റെ അടിസ്ഥാനത്തിലാണ് 30 ദിവസം പരോള്‍ നല്‍കിയത് എന്ന് കേരള സര്‍ക്കാരും ആഭ്യന്തരവകുപ്പും മറുപടി പറയണമെന്ന് കെ.കെ. രമ പറഞ്ഞു. അമ്മയെ കാണാനാണെങ്കില്‍ 10 ദിവസം മതിയല്ലോ എന്തിനാണ് 30 ദിവസത്തെ പരോള്‍ എന്നും രമ ചോദിച്ചു. പരോൾ ലഭിച്ചതിനെ തുടർന്ന് സുനി തവനൂർ ജയിലിൽ നിന്നും ശനിയാഴ്ചയാണ് പുറത്തിറങ്ങിയത്.
