വയനാട് ദുരന്തം ഇന്ന് പത്താം നാളിലേക്ക്, കഴിഞ്ഞ ദിവസം മൃതുദേഹം കിട്ടിയ സൺറൈസ് വാലി കേന്ദ്രീകരിച്ച് ഇന്ന് കൂടുതൽ പരിശോധന നടത്തും. ഈ തെരച്ചിലിന് കഡാവർ നായകളും ഉണ്ടാകും, മുണ്ടക്കൈ, പുഞ്ചിരിമട്ടം, ചൂരൽമല തുടങ്ങിയ സ്ഥലങ്ങളിൽ ആയിരിക്കും ഇന്നത്തെ തെരച്ചിൽ.
ശനിയാഴ്ച്ച പ്രധാന മന്ത്രി നരേന്ദ്രമോദി ദുരന്ത ഭൂമി സന്ദർശിക്കാൻ എത്തുന്ന മുഖേന ഇപ്പോൾ അവിടെ സുരക്ഷ പരിശോധനകളും നടത്തുന്നുമുണ്ട്, ഇതുവരെ 413 മരണമാണ് സ്ഥിരീകരിച്ചത്. 16 ക്യാംപുകളിലായി 1968 പേരുമുണ്ട്. എന്നാൽ ഉരുൾപൊട്ടൽ സന്ദർശനത്തിനായി എത്തുന്ന നരേന്ദ്ര മോദിയുടെ വരവ് ഇപ്പോൾ കേരളം വലിയ പ്രതീക്ഷയിലാണ് കാണുന്നത്. ഏറ്റവും തീവ്രതയുള്ള ദുരന്തമെന്ന നിലയിൽ എൽ ത്രീ ദുരന്തമായി വയനാട് ഉരുൾപൊട്ടലിനെ പ്രഖ്യാപിക്കണമെന്നാണ് സംസ്ഥാനത്തിന്റെ ആവശ്യം
അതുകൊണ്ടു ഈ ഒരു ആവശ്യം അദ്ദേഹത്തിന്റെ സന്ദർശനത്തിൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷ, അങ്ങനെയെങ്കിൽ പുനരധിവാസത്തിന് വേണ്ട തുകയുടെ 75 ശതമാനം ദേശീയ ദുരന്ത നിവാരണ നിധിയിൽ നിന്ന് കിട്ടും.ഈ കാര്യം രാഹുൽ ഗാന്ധി ലോക്‌സഭയിൽ ഉന്നയിച്ചിരുന്നു. ദില്ലിയിൽ നിന്ന് പ്രത്യേക വിമാനത്തിൽ കണ്ണൂർ വിമാനത്താവളത്തിലാണ് ആദ്യം മോദിയെത്തുക. പിന്നീട് ഹെലികോപ്റ്ററിൽ വയനാട്ടിലേക്ക് തിരിക്കും എന്നാണ് റിപ്പോർട്ടുകൾ