News

ക്ഷേത്രത്തിലെ ദേവൻറെ സ്വത്ത് ബാങ്കിലേക്കോ

ദേവസ്വം സ്വത്ത് അടിച്ചു മാറ്റാൻ പുതിയ നീക്കം .ദേവസ്വത്തിൽ സമർപ്പിക്കുന്ന സ്വർണ താലി ,പൊട്ട് എന്നിവയടങ്ങുന്ന സ്വർണാഭരണങ്ങൾ ഉരുക്കി സ്വർണ ബിസ്‌ക്കറ്റിന്റെ രൂപത്തിലാണ് ബാങ്കിൽ സൂക്ഷിക്കാൻ തീരുമാനിക്കുന്നത്.

ഈ നീക്കത്തിലൂടെ നഷ്ടമാകുന്ന ദേവന്റെ സ്വത്തുക്കളുടെ കണക്കുകൾ എങ്ങും തന്നെ രേഖപ്പെടുത്തുന്നില്ല . 500 കിലോയോളം വരുന്ന സ്വർണം ആണ് ബാങ്കിൽ സൂക്ഷിക്കുന്നത് . ദേവസ്വം സ്വത്തുക്കൾ ആർക്കും തന്നെ കൈകാര്യം ചെയ്യാൻ അനുവാദം ഉണ്ടായിരുന്നില്ല. ഇത് എസ് ബി ഐ യിലേക്ക് നീക്കാൻ ഒരു വര്ഷം മുൻപ് തന്നെ ഉദ്യമങ്ങൾ നടന്നിരുന്നു . ജനുവരി മാസത്തോടെ തന്നെ നീക്കങ്ങൾ നടത്താൻ ആണ് ഉദ്ദേശിക്കുന്നത് .
ബാങ്കിലേക്ക് നീക്കിയതിനു ശേഷം രണ്ടര ശതമാനം പലിശ ഈടാക്കാൻ ആണ് തീരുമാനം.

Most Popular

To Top