തിരുവനന്തപുരത്തെ ഗുണ്ട സംഘത്തിന്റെ കൊലപാതകം നടന്നു ഒരാഴ്ച്ച പിന്നിടുമ്പോൾ തലസ്ഥാനത്ത് വീണ്ടും ഒരു കൊലപാതകവും കൂടി നടന്നിരിക്കുകയാണ് , കഴിഞ്ഞ ദിവസം രാത്രി ബീമാപള്ളി സ്വദേശി ഷിബിലിയാണ് മരിച്ചത്. പ്രതി ഹിജാസ് ഇപ്പോൾ ഒളിവിലാണ്. ഗുണ്ടാപട്ടികയിൽ പേരുകാരൻ ആണ് ഷിബിലി, നിരവധി ക്രമിനൽ കേസുകൾ ആണ് ഷിബിലിക്കുള്ളത്.
വ്യാഴാഴ്ച അർധരാത്രിയോടെയാണ് ഇയാളെ കുത്തേറ്റ നിലയിൽ റോഡിൽ കണ്ടെത്തിയത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചതായി ഡോക്ടറുമാർ വിലയിരുത്തി. മാനസിക വെല്ലുവിളി നേരിടുന്ന ഷിബിലിയും ഹിജാസും തമ്മിലുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് സംശയങ്ങൾ.
ആഗസ്റ്റ് 9നാണ് വെട്ടുകത്തി ജോയ് എന്ന ജോയിയെ മൂന്നംഗ സംഘം ചേർന്ന് വെട്ടിക്കൊലപ്പെടുത്തിയത് . റോഡിൽ രക്തത്തിൽ കുളിച്ച നിലയിലാണ് ജോയ് യെ കണ്ടെത്തിയത്. അന്ന് രാത്രി ഒമ്പത് മണിയോടെയാണ് ക്രൂരമായ ആക്രമണം ഉണ്ടായത്. കാറിലെത്തിയ ആക്രമികൾ ജോയ് യെ ആക്രമിച്ചത്.












