കഴിഞ്ഞ ദിവസം പുറത്തുവന്ന ഹേമ കമ്മീഷൻ റിപ്പോർട്ടിന് പിന്നാലെ തനിക്കുണ്ടായ ദുരനുഭവം വെളിപ്പെടുത്തി അന്തരിച്ച നടൻ തിലകന്റെ മകൾ സോണിയ തിലകൻ. എനിക്ക് സിനിമാക്കാരെ ഭയക്കേണ്ട കാര്യമുണ്ടായിരുന്നില്ല,കാരണം ഒരു കുടുംബത്തിലെ അംഗത്തെപോലെയാണ് കണ്ടത് എന്നാൽ അച്ഛൻ തിലകൻ മരിച്ചതിന് ശേഷം സിനിമയിലെ ഒരു പ്രമുഖ നടൻ തന്നെ വിളിച്ചു മോശമായി പെരുമാറി.
ആ പ്രധാന നടന്റെ പേര് ഉടൻ തന്നെ താൻ വെളിപ്പെടുത്തുമെന്നും സോണിയ കൂട്ടിചേർത്തു.അപ്പോൾ സിനിമയ്ക്ക് പുറത്ത് നിൽക്കുന്ന താൻ നേരിട്ടത് ഇത്രത്തോളം ആണെങ്കിൽ ആ സിനിമയ്ക്കുള്ളിലെ സ്ത്രീകൾ നേരിട്ടത് ഭീകരമായിരിക്കും എന്നുമാണ് സോണിയ പറയുന്നത്. 2010-ലാണ് അച്ഛന്‍ ആദ്യമായി സിനിമയിലെ വിഷയങ്ങള്‍ പുറത്തുപറയുന്നത്.
എന്നാൽ അച്ഛനുമായുള്ള പ്രശ്‌നം നടക്കുന്ന സമയത്ത് സംഘടനയുടെ മീറ്റിങ് നടക്കുമ്പോള്‍ ഏതാണ്ട് 62 ഗുണ്ടകളെ പുറത്ത് സജ്ജമാക്കി നിര്‍ത്തിയിരിക്കുകയായിരുന്നു. ഇതൊരു മാഫിയയാണെന്ന് അച്ഛന്‍ പറഞ്ഞു. പക്ഷെ അന്ന് പലരും ഇത് മുഖവിലയ്‌ക്കെടുത്തില്ല. ഈ സംഘടനയുടെ ബൈലോ പ്രകാരം ഇക്കാര്യങ്ങള്‍ പുറത്തുപറയാന്‍ പാടില്ലെന്നാണ്. പക്ഷേ, അച്ഛന്‍ അത് തുറന്ന് പറഞ്ഞു.ഈ പ്രശ്‌നം വന്നപ്പോള്‍, എല്ലാവരും ഒറ്റക്കെട്ടായി. ഒരു മേശയ്ക്ക് ചുറ്റുമിരുന്ന് സംസാരിച്ച് തീര്‍ക്കേണ്ട കാര്യമാണ് ഈ നിലയില്‍ എത്തിച്ചത്. പുറത്താക്കാനും പീഡകര്‍ക്ക് കൂട്ടുനില്‍ക്കാനുമാണോ ഈ സംഘടന.ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ വെളിച്ചത്തില്‍ സംഘടന പിരിച്ചുവിടുകയാണ് വേണ്ടത്. ഈ കാര്യത്തിന് സര്‍ക്കാര്‍ നടപടി സ്വീകരിക്കണം എന്നും സോണിയ പറയുന്നു
