Film news

അച്ഛനെ സിനിമയിൽ നിന്നും മോശാനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്; തനിക്കും സിനിമ മേഖലയിൽ നിന്നും ദുരാനുഭവം ഉണ്ടായിട്ടുണ്ട് , തിലകന്റെ മകൾ സോണിയ 

സിനിമ രംഗത്തു നിന്നും തന്റെ അച്ഛനെ ചില മോശാനുഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് തുറന്നു പറയുകയാണ് മകൾ സോണിയ തിലകൻ. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ വെളിപ്പെടുത്തലുകളുമായി നടൻ തിലകന്റെ മകൾ സോണിയ തിലകൻ എത്തുന്നത്, ‘അമ്മ  സംഘടനയിൽ നടന്ന പുഴുക്കുത്തുകളെ പുറത്തു പറഞ്ഞ ആളായിരുന്നു തന്റെ അച്ഛൻ എന്നും സോണിയ പറയുന്നു. ശരിക്കും അച്ഛനെതിരെ ഉണ്ടാക്കിയ സംഘടനയാണ് ‘അമ്മ സംഘടന എന്നും സോണിയ പറഞ്ഞു.

അമ്മ എന്നത് കോടാലിയാണെന്ന് പറഞ്ഞതിനാണ് അച്ഛനെതിരെ നടപടി ഉണ്ടായത് ,’അമ്മ സംഘടന  അച്ഛനെ പുറത്താക്കാൻ കാണിച്ച ആർജ്ജവം എന്ത് കൊണ്ട് ഹേമ കമ്മിറ്റി റിപ്പോർട്ടിൽ കാണിക്കുന്നില്ല സോണിയ ചോദിക്കുന്നു . എന്തിനാണ് ഇങ്ങനെ ഒരു ഇരട്ടത്താപ്പ് നയമെന്നും തിലകന്റെ മകൾ ചോദിച്ചു.

പവർ ഗ്രൂപ്പിൽ ആരൊക്കെയുണ്ട് എന്നത് ഇപ്പോൾ പറയുന്നത് ഉചിതമാകില്ലാ. പേരുകൾ സമയമാകുമ്പോൾ പറയു൦ , തനിക്കും സിനിമ മേഖലയിൽ നിന്നും ദുരനുഭവമുണ്ടായിട്ടുണ്ടെന്ന് സോണിയ വെളിപ്പെടുത്തി. മകളെ എന്ന് വിളിച്ച ഒരു താരം തന്നെയും റൂമിലേക്ക് വിളിപ്പിച്ചിട്ടുണ്ടു . അച്ഛനോട് ചെയ്ത തെറ്റിൽ മാപ്പ് പറയണമെന്നു പറഞ്ഞാണ്  തന്നെ വിളിച്ചത്.മോളോട് സംസാരിക്കണമെന്നാണ് പറഞ്ഞത്. ചെറുപ്പം മുതൽ കണ്ടയാളാണ് ഇങ്ങനെ ചെയ്തതെന്ന് സോണിയ വ്യക്തമാക്കിഅതുപോലെ റിപ്പോർട്ടിലെ ബാക്കി ഭാഗങ്ങൾ പുറത്തുവിടണമെന്നും  സോണിയ ആവശ്യപ്പെട്ടു.

 

Most Popular

To Top