News

400 ലധികം വീടുകൾ മുണ്ടക്കൈയ്യിൽ ഉണ്ടായിരുന്നു; എന്നാൽ അവശേഷിക്കുന്നത് 30 വീടുകൾ മാത്രം 

400 ലധികം വീടുകൾ തിങ്ങിപാർത്തിരുന്ന ചെറിയ ഗ്രാമമായിരുന്നു മുണ്ടകൈയ്യിൽ, എന്നാൽ ഇപ്പോൾ അവശേഷിക്കുന്ന വീടുകൾ വെറും 30  എണ്ണമെന്ന് മുണ്ടക്കൈയിൽ പഞ്ചായത്ത് അധികൃതർ, പഞ്ചായത്തിന്റെ രജിസ്റ്റർ പ്രകാരം 400 ലധികം വീടുകൾ മുണ്ടക്കൈയ്യിൽ ഉണ്ടായിരുന്നു,എന്നാൽ  ഇപ്പോഴുള്ളത് വെറും 30 വീടുകൾ മാത്രം, ഈ ഒരു ദുരന്തത്തിൽ പെട്ടുപോയത് ഒരു ഗ്രാമം മുഴുവനാണ്.

ദുരന്തമുണ്ടായി ഒരു ദിവസത്തിന് ശേഷം മാത്രം മുണ്ടക്കൈയ്യിലേക്ക് രക്ഷാപ്രവർത്തകർ എത്തിയപ്പോൾ അവിടെ കണ്ടത് ചെളിയും പാറക്കല്ലുകളും കടപുഴകിയ മരങ്ങളും അങ്ങിങ്ങായി ഉടമകളെ തേടിയലയുന്ന കുറച്ച് വളർത്തു മൃഗങ്ങളെയും മാത്രമാണ്. അതെ മുണ്ടക്കൈയ്യിൽ ഇനി ഒന്നും ബാക്കിയില്ല

കഴിഞ്ഞ ദിവസം എല്ലാവരും കണ്ടതിനേക്കാൾ വലിയ ഭീകരമായ കാഴ്ച്ചയാണ് ഇന്ന് മുണ്ടക്കൈയിൽ കാണുന്നത്,  വലിയ പാറക്കല്ലുകൾക്കും മൺകൂനകൾക്കും അടിയിൽ തകർന്നടിഞ്ഞ വീടുകളിൽ നിന്നാണ് മൃതദേഹങ്ങൾ കണ്ടെത്തുന്നത്. പത്തും ഇരുപതും മൃതദേഹങ്ങൾ ഒരേ വീട്ടിൽ.ശരിക്കും ഈ കാഴ്ച്ച കണ്ടു കേരളം നടുങ്ങുകയാണ്

ഇനി അത്ഭുതകരമായി രക്ഷപ്പെട്ടവരാകട്ടെ നേരിടുന്നത് വലിയ മാനസികാഘാതമാണ്. ഉറ്റവരെയും ഉടയവരെയും കാത്ത് ആശുപത്രികൾ തോറും കയറി ഇറങ്ങുന്നവരുടെയും പൊട്ടിക്കരഞ്ഞുകൊണ്ട്‌ മൃതദേഹങ്ങൾ തിരിച്ചറിയുന്നവരുടെയും കാഴ്ചകൾ ഹൃദയഭേദകമാണ്, നൂറിൽ കൂടുതൽ ആളുകളെ കാണാതായിട്ടുണ്ട്.

 

Most Popular

To Top