News

മഅദനിയുടെ വീട്ടില്‍ മോഷണം; 7 പവനും പണവും കവർന്നു, ഹോം നഴ്സ് റംഷാദ് അറസ്റ്റിൽ

പിഡിപി നേതാവ് അബ്ദുൽ നാസര്‍ മഅദനിയുടെ വീട്ടില്‍ മോഷണം 7 പവനും പണവും കവർന്നു. ഹോം നഴ്സ് ആയിരുന്ന തിരുവനന്തപുരം പാറശാല ധനുവച്ചപുരം കൊറ്റമം ഷഹാന മന്‍സിലില്‍ റംഷാദിനെ (23) ഇന്നലെ എളമക്കര പൊലീസ് അറസ്റ്റ് ചെയ്തു.

മഅദനിയുടെ മകൻ സലാഹുദ്ദീൻ അയ്യൂബിയുടെ പരാതിയിലാണ്​ തിങ്കളാഴ്ച തിരുവനന്തപുരം സ്വദേശി റംഷാദിനെ എളമക്കര പൊലീസ് കസ്റ്റഡിയിലെടുത്തത്​. മഅദനിയുടെ പിതാവ് കറുകപ്പിള്ളിയിലെ വീട്ടിലാണു കഴിയുന്നത്. അദ്ദേഹത്തെ ശുശ്രൂഷിക്കാന്‍ എത്തിയതായിരുന്നു റംഷാദ്.

4.6 പവൻ സ്വർണവും 7500 രൂപയും ആണ് കവർന്നത്. റംഷാദ് 30 ഓളം കേസുകളിൽ പ്രതിയാണ്.

Most Popular

To Top