News

ഇസ്രായേലിനെ ആക്രമിക്കാനുള്ള ഇറാന്റെ നീക്കത്തിനെതിരെ കടുത്ത മുന്നറിയിപ്പുമായി അമേരിക്ക

ഇസ്രായേലിനെ ആക്രമിക്കാനുള്ള ഇറാന്റെ നീക്കത്തിനെതിരെ മുന്നറിയിപ്പുമായി അമേരിക്ക. ഇസ്രായേൽ സ്വയം സുരക്ഷ ഒരുക്കുന്നതിന്റെ ഭാഗമായിട്ടാണ് ആക്രമണം നടത്തിയതെന്നും, ഇറാൻ തെറ്റുകൾ ആവർത്തിക്കരുതെന്നും പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ പറഞ്ഞു. സംഭാഷണത്തിലൂടെയും നയതന്ത്ര തലത്തിലുള്ള ഇടപെടലുകളിലൂടെയും മേഖലയിൽ സമാധാനം പുന:സ്ഥാപിക്കണമെന്നും ലോയ്ഡ് ഓസ്റ്റിൻ വ്യക്തമാക്കി.

ഗാസയിലെ ബന്ദികളെ മോചിപ്പിച്ച് കൊണ്ട് മാത്രമേ സംഘർഷത്തിൽ അയവ് വരുത്താൻ സാധിക്കുകയുള്ളു. സാധാരണക്കാരെ അവരുടെ വീടുകളിലേക്ക് മടങ്ങാനുള്ള സുരക്ഷിതമായ അന്തരീക്ഷം ഒരുക്കണം എന്നും ഓസ്റ്റിൻ പറയുന്നു. ഇറാന്റെ വ്യോമപ്രതിരോധ സംവിധാനങ്ങൾ ആക്രമണങ്ങൾ തടയുകയായിരുന്നുവെന്നും, യുഎൻ അടിയന്തര യോഗം വിളിച്ച് ഈ വിഷയം ചർച്ച ചെയ്യണമെന്നും ഇറാൻ ആവശ്യപ്പെട്ടു.

Most Popular

To Top