News

സെക്കൻ്റ് ലേഡി ഇന്ത്യൻ വംശജ ഉഷ ചിലുകുരി; ഉഷ വാന്‍സിന്റെ പേര് പ്രത്യേകം പറഞ്ഞ് ഡൊണാള്‍ഡ് ട്രംപ്

സെക്കൻ്റ് ലേഡി ഇന്ത്യൻ വംശജ ഉഷ ചിലുകുരി. ഉഷ വാന്‍സിന്റെ പേര് പ്രത്യേകം പറഞ്ഞ് ഡൊണാള്‍ഡ് ട്രംപ്. യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയായ ഡോണാള്‍ഡ് ട്രംപ് വിജയമുറപ്പിച്ചു. വിജയത്തിന് പിന്നാലെ ജനങ്ങളെ അഭിസംബോധന ചെയ്ത് നടത്തിയ പ്രസംഗത്തില്‍ അദ്ദേഹം നിയുക്ത വൈസ് പ്രസിഡന്റ് ജെഡി വാന്‍സിനെയും അദ്ദേഹത്തിന്റെ ഭാര്യയും ഇന്ത്യന്‍ വംശജയുമായ ഉഷ വാന്‍സിനേയും പ്രത്യേകം പരാമര്‍ശിച്ചു.

ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി കമല ഹാരിസ് പടിയിറങ്ങുമ്പോള്‍ ലോക ശ്രദ്ധ മറ്റൊരു ഇന്ത്യന്‍ വംശജയിലേക്ക് തിരിഞ്ഞിരിക്കുകയാണ് ഉഷ വാന്‍സി. ജെ ഡി വാന്‍സ് വൈസ് പ്രസിഡന്റാകുമ്പോള്‍ യുഎസിലെ ആദ്യ ഇന്ത്യന്‍ വംശജയായ സെക്കന്‍ഡ് ലേഡിയാകും ഉഷ വാന്‍സ്. വാന്‍സിന്റെ തിരഞ്ഞെടുപ്പ് പ്രചാരങ്ങളിലുടനീളം ഉഷയുടെ സാന്നിധ്യമുണ്ടായിരുന്നു. വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സിന്റെ ഭാര്യയായ ഉഷ ചിലുകുറി വാന്‍സിന്റെ മാതാപിതാക്കള്‍ യുഎസിലേക്ക് കുടിയേറിയവരാണ്.

Most Popular

To Top