സി പി ഐ എം വിട്ട കണ്ണൂരിലെ യുവനേതാവ് മനു തമോസിന് കോൺഗ്രസിലേക്ക് ക്ഷണിച്ചു കണ്ണൂർ സി ഡി സി പ്രസിഡന്റ് മാർട്ടിൻ ജോർജ്, ക്വട്ടേഷന്‍, സ്വര്‍ണക്കടത്ത് സംഘങ്ങള്‍ക്ക് പാര്‍ട്ടിയുമായി ബന്ധമുണ്ടെന്ന ഗുരുതരമായ ആരോപണങ്ങള്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്തുവന്ന ശേഷം മനു തോമസ് ഉന്നയിച്ചിരുന്നു, എന്നാൽ മനുവിന്റെ ഈ വെളിപ്പെടുത്തലുകൾക്ക് സമഗ്ര അന്വേഷണം വേണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു
ഇക്കാര്യത്തില്‍ കേന്ദ്ര ഏജന്‍സികളുടെ ഉള്‍പ്പെടെ അന്വേഷണം വേണമെന്നാണ് കണ്ണൂര്‍ ഡിസിസി പ്രസിഡന്റ് ആവശ്യപ്പെടുന്നത്. സ്വര്‍ണ്ണക്കടത്ത് ക്വട്ടേഷന്‍ മാഫിയ പ്രവര്‍ത്തനം വെളിവാകുന്നു. ടിപി, ഷുഹൈബ് വധക്കേസുകളിലെ ഉന്നതതല ഗൂഢാലോചന സാധൂകരിക്കുന്ന വെളിപ്പെടുത്തലുകളാണ് മനു തോമസില്‍ നിന്ന് വരുന്നതെന്നും കണ്ണൂര്‍ ഡിസിസി പ്രസിഡന്റ് ചൂണ്ടിക്കാട്ടി, അതുപോലെ മനുവിന്റെ ഈ വെളിപ്പെടുത്തൽ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നിയമ സഭയിൽ ഉന്നയിച്ചു.
ഈ ആരോപണങ്ങളെല്ലാം ഉന്നയിച്ചത് സാധാരണക്കാരനായ പ്രവര്‍ത്തകനല്ലെന്നും കണ്ണൂരിലെ ഡിവൈഎഫ്‌ഐയുടെ ഉന്നത നേതാവാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
