Film news

 പ്രേഷകരുടെ  ചുണ്ടിൽ ചെറുചിരി വിടർത്തിയ കൊല്ലം സുധിയുടെ ഓർമ്മകൾക്ക് ഒരു വയസ്സ് 

പ്രേഷകരുടെ ചുണ്ടി ചെറുചിരി വിടർത്തിയ കലാകാരൻ കൊല്ലം സുധിയുടെ ഓർമ്മകൾക്ക് ഒരു വയസ്സ്, കോഴിക്കോട്ടെ ട്വന്‍റിഫോർ കണക് റ്റ് പരുപാടിയിൽ   പങ്കെടുത്ത് മടങ്ങുമ്പോൾ കഴിഞ്ഞ വർഷം ഈ ദിവസമായിരുന്നു കൊല്ലം സുധിയുടെ ജീവൻ കവർന്ന വാഹനാപകടം സംഭവിച്ചത്, കൊടുങ്ങല്ലുരിനടുത്ത് കയ്പമംഗലത്ത് നടന്ന വാഹനാപകടം സുധിയുടെ ജീവൻ കവരുകയായിരുന്നു, ഇന്നും ആ കലാകാരന്റെ വിടവ് ഫ്ലവേഴ്സ് ചാനലിന് നികത്താൻ കഴിയാത്ത ഒന്നാണ്.

സിനിമകളിലും, ടെലിവിഷൻ, സ്റ്റേജ് ഷോകളിലുമായി നിറഞ്ഞു നിന്ന കലാജീവിതമായിരുന്നു സുധിയുടേത്. നിമിഷ നേരം കൊണ്ട് വേദികളിൽ ചിരിയുടെ പൂക്കാലം തീർത്ത അതുല്യ പ്രതിഭ. ഉരുളയ്ക്ക് ഉപ്പേരി പോലുള്ള കൗണ്ടറുകൾ കൊല്ലം സുധിയെ പ്രേക്ഷകരുടെ പ്രിയങ്കരനാക്കി തീർത്തു.

സ്റ്റേജ് ഷോകളിലൂടെ കലാരംഗത്തെത്തിയ സുധി, ചുരുങ്ങിയ കാലം കൊണ്ട് ഒട്ടേറെ സിനിമകളിലും നർമ്മത്തിന്റെ പകർന്നാട്ടം നടത്തി. കലാ ലോകത്ത് ഏറെ ദൂരം താണ്ടാൻ ഉണ്ടായിരുന്നു സുധിക്ക്. എന്നാൽ  അപ്രതീക്ഷിത വിയോഗം ഇന്നും ഉൾക്കൊള്ളാൻ  നമുക്ക് ഇനിയും  സാധിച്ചിട്ടില്ല എന്നതാണ് സത്യം

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top