മഞ്ഞുമ്മൽ ബോയ്സ് ചിത്രത്തിന്റെ നിർമാതാക്കളുടെ വക്കാലത്ത് അഭിഭാഷകൻ ഒഴിഞ്ഞു, ഇതിന് തുടർന്ന് നിർമാതാക്കളുടെ മുൻകൂർ ജാമ്യം പരിഗണന ജൂൺ 12 ലേക്ക് മാറ്റി. ഇത് ലാസ്റ്റ് ചാൻസ് ആയിരിക്കുമെന്നു ജസ്റ്റിസ് സി.എസ്. ഡയസ് മുന്നറിയിപ്പ് നൽകി. ഒത്തുതീർപ്പ് നിർദേശങ്ങളോട് ഹർജിക്കാർ അനുകൂല നിലപാട് സ്വീകരിക്കാത്തതിനാലാണ് അഭിഭാഷകൻ ഇങ്ങനെ പിന്മാറിയതെന്നാണ് സൂചനകൾ നൽകുന്നത്.
ഹർജി തീർപ്പാക്കാനിരിക്കെയാണ് അഭിഭാഷകൻ വക്കാലത്തൊഴിഞ്ഞത്. ഈ കേസിൽ പ്രതികളുടെ അറസ്റ്റ് മുൻപ് ഹൈ കോടതി സ്റ്റേ ചെയ്യ്തിരുന്നു, ഈ ഉത്തരവ് ജൂൺ 12 വരെ നീട്ടിയിട്ടുണ്ട്. നിർമാതാക്കളായ ഷോൺ ആന്റണി, സൗബിൻ ഷാഹിർ തുടങ്ങിയവർ നൽകിയ മുൻകൂർ ജാമ്യഹർജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്.
