News

നമസ്തേ കേരളാ.. എല്ലാവർക്കും സുഖമല്ലേ! കുംഭമേള താരം കേരളത്തിൽ എത്തി

കുംഭമേള താരം മോനി ഭോസ്‌ലെ എന്ന മൊണാലിസ കേരളത്തിൽ എത്തി. മൊണാലിസയ്ക്ക് വാലന്റൈൻസ് ഡേ സമ്മാനവും ബോബി ചെമ്മണ്ണൂര്‍ നല്‍കി. സ്വര്‍ണ മാലയാണ് ബോച്ചെ സമ്മാനമായി കഴുത്തില്‍ അണിയിച്ച് കൊടുത്തത്. പതിനായിരം രൂപ വിലവരുന്ന നെക്ക്ളെസ് ആണ് മൊണാലിസയ്ക്ക് ആയി നൽകിയത്.

നമസ്തേ കേരളാ.. എല്ലാവർക്കും സുഖമല്ലേ! എന്നും മൊണാലിസ ചോദിച്ചു. കേരളത്തില്‍ വരാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും സിനിമയില്‍ അഭിനയിക്കാന്‍ അവസരം കിട്ടിയെന്നും മൊണാലിസ പറ‍ഞ്ഞു. ആരെയും ആകര്‍ഷിക്കുന്ന ചാരക്കണ്ണുകളും സുന്ദരമായ ചിരിയുമാണ് മധ്യപ്രദേശിലെ ഇന്‍ഡോര്‍ സ്വദേശിയായ മാല വിൽപ്പനക്കാരിയായ മോനിയുടെ പ്രത്യേകത.

ഞാൻ ബോബി ചെമ്മണ്ണൂരിനോപ്പം കേരളത്തിലേക്കു വരുന്നൂ എന്നുള്ള മൊണാലിസയുടെ വീഡിയോ ബോബി ചെമ്മണ്ണൂരാണ് ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ചിരിന്നു. ബൊച്ചയ്‌ക്കൊപ്പം കുംഭമേള വൈറൽ ​ഗേൾ എന്ന തമ്പ്നൈയിലോടെയാണ് വീഡിയോ പ്രചരിച്ചത്. സനോജ് മിശ്രയുടെ ‘ഡയറി ഓഫ് മണിപ്പൂർ’ ചിത്രത്തിലൂടെയാണ് മൊണാലിസയുടെ ബോളിവുഡ് അരങ്ങേറ്റം.

Most Popular

To Top