എം എൽ എ പി വി അൻവറിന്റെ ആരോപണത്തിൽ എ ഡി ജി പി അജിത്കുമാറിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ച അന്വേഷണ൦ വെറും പ്രഹസനം എന്ന് ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ പറഞ്ഞു, ഈ അന്വേഷണത്തിൽ ഒന്നും നടക്കാൻ പോകുന്നില്ല എന്നും അദ്ദേഹം ചൂണ്ടിപറഞ്ഞു. മുഖ്യമന്ത്രി കുറ്റവാളികളെ സംരക്ഷിക്കുകയാണന്നും പാർട്ടിഅണികളെപോലും പറ്റിക്കാനുള്ള പരിപാടിയാണ് ഇപ്പോൾ നടത്തുന്നതെന്നും സുരേന്ദ്രൻ ആരോപിച്ചു.
എഡിജിപിയെ സ്ഥാനത്തുനിന്നും നീക്കാൻ മുഖ്യമന്ത്രി തയ്യാറായില്ല, മുഖ്യമന്ത്രിയുടെ ദുർനടത്തിപ്പുകളുടെ കൃത്യമായ തെളിവ് എഡിജിപിയുടെ കൈയ്യിലുണ്ട്, അതുകൊണ്ടാണ് അദ്ദേഹത്തിനെതിരെ നടപടി എടുക്കാത്തത്. മുഖ്യമന്ത്രിയുടെ ഓഫീസിന് നേരെ ഉയരുന്നത് ഗുരുതര ആരോപണങ്ങളാണ്. എഡിജിപി തന്നെ മുഖ്യമന്ത്രിയുടെ അടക്കം ഫോൺ ചോർത്തുന്നു. മുഖ്യമന്ത്രി രാജിവച്ച് കേന്ദ്ര ഏജൻസിക്ക് അന്വേഷണം കൈമാറണമെന്നും സുരേന്ദ്രൻ പറയുന്നു.
മുഖ്യമന്ത്രിയുടെ നടപടികൾക്ക് താങ്ങും തണലുമാകുന്നത് പി ശശിയും,എഡിജിപി അജിത്കുമാറുമാണ്. പി വി അൻവർ എംഎൽഎയുടെ ആരോപണം മുഖ്യമന്ത്രിയിലേക്കുള്ളതാണെന്നും സുരേന്ദ്രൻ വ്യക്തമാക്കി.












