അമ്പലത്തിൽ പൂജ നടക്കുന്നതിനിടെ പൂജാരിയെ കസ്റ്റഡിയിലെടുത്ത സംഭവത്തിൽ പോലീസ് ഉദ്യോഗസ്ഥർക്ക് ജാഗ്രത കുറവുണ്ടെന്ന് അന്വേഷണ റിപോർട്ട് പുറത്തെത്തി, പൂന്തുറ പോലീസ് സ്റ്റേഷനിലെ പോലീസുകാർക്കെതിരെ ആണ് ഇങ്ങനൊരു അന്വേഷണ റിപ്പോർട്ട് എത്തിയത്, സ്റ്റേഷനിലെ ഉദ്യോഗസ്ഥർക്ക് എതിരെ അച്ചടക്ക നടപടി ശുപാർശ ചെയ്യുന്ന റിപ്പോർട്ട് ഫോർട്ട് അസി. കമ്മീഷണർ എ. പ്രസാദ് കമ്മീഷണർ ജി. സ്പർജൻ കുമാറിന് സമർപ്പിച്ചു.
വിഗ്രഹ മോഷണകേസിന്റെ കേസിന്റെ പേരിൽ സംശയിച്ച മണക്കാട് ശ്രീ മുത്തുമാരിയമ്മൻകോവിലിലെ അരുൺ പോറ്റിയെയാണ് ക്ഷേത്രത്തിൽ നിന്നും പോലീസ് വിലങ്ങു വെച്ചുകൊണ്ടുപോയത്, ക്ഷേത്രത്തിനുള്ളിൽ നിന്ന് പൂജാരിയെ വിളിച്ച് കൊണ്ടുപോയതും, ജീപ്പിനുള്ളിൽ വിലങ്ങ് വച്ച് ഇരുത്തിയതും വീഴ്ചയായി.വകുപ്പ്ത ല അച്ചടക്കനടപടി സ്വീകരിക്കുമെന്ന് കമീഷണർ ജി സ്പർജൻ കുമാർ
വളരെ മോശമായാണ് തന്നോട്പെ രുമാറിയതെന്ന് അരുൺ പോറ്റി മുൻപ് പറഞ്ഞിരുന്നു. വാഹനത്തിൽ കയറ്റി യതിന് പിന്നാലെ ചോദിച്ചത് അടിവസ്ത്രം ധരിച്ചിട്ടുണ്ടോയെന്നാണ് , കുറ്റവാളികളോട് ചെയ്യുന്നത് പോലെ സെല്ലിനകത്ത് ആക്കിയശേഷമാണ് വിലങ്ങ് അഴിച്ചതെന്നും അദ്ദേഹം പറഞ്ഞിരുന്നു.
പൂന്തുറ ഉച്ചമാടൻ ദേവീക്ഷേത്രത്തിൽ നിന്ന് ഒരു കോടിയോളം രൂപ വരുന്ന പഞ്ചലോഹ വിഗ്ഹം മേഷണം പോയ കേസിന്റെ അന്വേഷണത്തിനിടെയാണ് അരുൺ പോറ്റിയെ പൂന്തുറ എസ്എച്ച്ഒയും സംഘവും കസ്റ്റഡിയിലെടുത്തത്. കേസിൽ പങ്കില്ലെന്ന് കണ്ടെത്തിയതോടെപൂജാരിയെ വിട്ടയച്ച് പൊലീസ് തടിയൂരി
