News

നവീൻ ബാബുവിന്റെ വീട് സന്ദർശിച്ച് ഗവർണർ, സഹായം വേണ്ടിവന്നാൽ ഇടപെടും

നവീൻ ബാബുവിന്റെ വീട് സന്ദർശിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷയോടും മക്കളോടും അദ്ദേഹം സംസാരിച്ചു. പത്തനംതിട്ടയിലെ മലയാലപ്പുഴയിലെ മലയാലപ്പുഴയിലെ വീട്ടിലാണ് എത്തിയത്. കുടുംബത്തെ കണ്ട് തൻറെ ആശ്വസിപ്പിക്കാനും തന്റെ അനുശോചനം അറിയിക്കാനുമായാണ് എത്തിയതെന്ന് സന്ദർശനത്തിനുശേഷം ഗവർണർ മാധ്യമങ്ങളോട് പ്രതികരിച്ചു.

കുടുംബത്തിന് ഇതുമായിബന്ധപ്പെട്ട എന്തെങ്കിലും പരാതികൾ ഉണ്ടെങ്കിൽ താൻ അത് വേണ്ടവിധം കൈകാര്യം ചെയ്യുമെന്നും അന്വേഷണത്തിൽ വിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു. കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരാനാണ് എത്തിയത്. അവരുടെ വേദന വാക്കുകൾക്കും അപ്പുറമാണ്. അന്വേഷണവുമായി ബന്ധപെട്ട് കുടുംബത്തിന് ഏതെങ്കിലും രീതിയിൽ തന്റെ സഹായം ആവശ്യമായി വന്നാൽ ഇടപെടുമെന്നും അദ്ദേഹം പറഞ്ഞു.

Most Popular

To Top