രാഹുൽ ഗാന്ധിക്കെതിരെയുള്ള കള്ളക്കേസ് പിൻവലിക്കണം ആര്‍എസ്എസിന്റെത് സവര്‍ണ ഫാസിസ ചിന്താഗതിയാണെന്നും അതാണ് അമിത്ഷായുടെ മനസ്സിൽ നിന്ന് പുറത്തു വന്നതെന്നും കെ മുരളീധരൻ.
ബി.ആർ.അംബേദ്ക്കറെ അപമാനിച്ച കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രാജിവെയ്ക്കണമെന്നും കോൺഗ്രസ് പ്രസിഡൻ്റ് മല്ലികാർജുന ഖാർഗേയെ കൈയ്യേറ്റം ചെയ്ത ബി.ജെ.പി എംപി മാർക്കെതിരെ നടപടി എടുക്കണമെന്നും രാഹുൽ ഗാന്ധിക്കെതിരെയുള്ള കള്ളക്കേസ് പിൻവലിക്കണമെന്നും ആവശ്യപ്പെട്ട് മഹിള കോൺഗ്രസ് സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തിൽ രാജ്ഭവന് മുന്നിൽ നടത്തിയ നിൽപ് സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുരളീധരൻ.
നരേന്ദ്രമോദിയെ മുന്നില്‍ നിര്‍ത്തിയെങ്കിലും സവര്‍ണ മേധാവിത്വം തന്നെയാണ് ബിജെപിയെ മുന്നോട്ടു നയിക്കുന്നതെന്നും. തിരഞ്ഞെടുപ്പ് വിജയത്തിനായി പിന്നാക്ക സമുദായങ്ങളെയും ഉൾപ്പെടുത്തുകയും “ഞങ്ങൾ പിന്നാക്കക്കാരുടെ പാർട്ടിയാണ്” എന്ന് പറയുകയുമാണ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
