പരാജയം പരിശോധിക്കും, തെറ്റുകൾ തിരുത്തി ശക്തമായി ബിജെപി മുന്നോട്ടുവരുമെന്ന് സി കൃഷ്ണകുമാർ. പാലക്കാട് ഉപതെരഞ്ഞെടുപ്പ് ഫലത്തിൽ വലിയ പ്രതീക്ഷയായിരുന്നു എവിടെയാണ് പാളിച്ച പറ്റിയതെന്ന് പരിശോധിക്കും പരാജയം വിശമായി പഠിക്കുമെന്നും പരിശോധിക്കുമെന്നും സി കൃഷ്ണകുമാർ പറഞ്ഞു. ഒരു തിരിച്ചുവരവ് സാധിക്കാത്ത മണ്ഡലമല്ല പാലക്കാട് എന്നും അദ്ദേഹം പറഞ്ഞു.
നഗരസഭാ ഭരണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഉണ്ടെങ്കിൽ അത് തിരുത്താനുള്ള അവസരമായി ഇതിനെ കാണുന്നു. കൗൺസിലർമാരുടെ ഭാഗത്ത് അപാകത ഉണ്ടെങ്കിൽ അതും പരിശോധിക്കും. ഒരു വാര്യരും നായരും ഇവിടെ എഫക്ട് ഉണ്ടാക്കിയിട്ടില്ലെന്ന് സന്ദീപ് വാര്യരുടെ കോണ്‍ഗ്രസ് പ്രവേശനം സൂചിപ്പിച്ച് അദ്ദേഹം പറഞ്ഞു.
