ജൂണ്‍ ഒന്നു മുതല്‍ രാജ്യത്ത് നടപ്പിലാക്കാൻ പോകുന്നത് പുതിയ റോഡ് നിയമങ്ങള്‍. ഇത് കൂടാതെ പല നിയമ ലംഘനങ്ങളുടെയും പിഴയും വർധിപ്പിക്കാൻ തീരുമാനം. പുതിയ നിയമം അനുസരിച്ച്, പതിനെട്ടു വയസ്സിന് താഴെയുള്ളവർ വാഹനമോടിച്ച് പിടിക്കപ്പെട്ടാൽ അതിന്റെ പിഴ ലഭിക്കുന്നത് രക്ഷിതാക്കൾക്ക് ആയിരിക്കും. വാഹനമോടിച്ച് പിടിക്കപ്പെടുന്ന കുട്ടിയുടെ രക്ഷിതാവിൽ നിന്നോ കുടുംബാംഗങ്ങളിൽ നിന്നോ 25,000 രൂപ വരെ പിഴ ചുമത്താനാണ് തീരുമാനം.
അടുത്തിടെ പൂനെയില്‍ പ്രായപൂർത്തിയാകാത്ത ഒരാള്‍ ഓടിച്ച ആഡംബര കാർ ഇടിച്ച് രണ്ടു പേർ മരണപ്പെട്ട വാർത്ത ശ്രദ്ധിക്കപ്പെട്ടതിന് പിന്നാലെയാണ് രാജ്യത്ത് പുതിയ റോഡ് നിയമം കൊണ്ട് വന്നത്. പരിഷ്‌ക്കരിച്ച നിയമങ്ങൾ 2024 ജൂണ്‍ ഒന്നുമുതല്‍ രാജ്യത്ത് നടപ്പിലാക്കാൻ ഒരുങ്ങുകയാണ്. പുതിയ നിയമങ്ങള്‍ പ്രകാരം, പല നിയമലംഘനങ്ങളുടെയും പിഴയും വർദ്ധിക്കാൻ പോകുന്നു. ഇത്തരത്തിൽ പിടിക്കപ്പെടുന്ന വാഹന ഉടമകളുടെ രജിസ്‌ട്രേഷനും റദ്ദ് ചെയ്യാൻ കഴിയും.
പതിനെട്ട് വയസ്സിന് മുൻപ് വാഹനമോടിച്ച് പിടിക്കപ്പെടുന്ന പ്രായപൂർത്തിയാകാത്തയാള്‍ക്ക് 25 വയസ്സ് തികയുന്നത് വരെ പിന്നെ ഡ്രൈവിംഗ് ലൈസൻസ് ലഭിക്കുന്നതിനും അർഹതയുണ്ടാകില്ലയെന്നും പുതിയ നിയമത്തിൽ പറയുന്നു. ഇത് കൂടാതെയാണ് രക്ഷിതാക്കൾക് ഉള്ള ശിക്ഷ. രക്ഷിതാക്കൾക്ക് ജയിൽ തടവ് വരെ ലഭിക്കാവുന്ന കുറ്റമായി ഇതിനെ മാറ്റുകയാണ് ജൂൺ ഒന്നുമുതൽ.












