News

ബോർഡിലെഴുതിയത് പകർത്തിയെഴുതിയില്ല,യുകെജി വിദ്യാർഥിയെ ക്രൂരമായി തല്ലി, ഒളിവിൽ പോയ അധ്യാപികയെ കണ്ടെത്താനായില്ല

ബോർഡിലെഴുതിക്കൊടുത്തത് ഡയറിയിലേക്ക്‌ പകർത്താതെ കളിച്ചിരുന്നു എന്നാരോപിച്ച് യു.കെ.ജി. വിദ്യാർഥിയെ അധ്യാപിക ചൂരലുകൊണ്ട് ക്രൂരമായി തല്ലി. സംഭവത്തിൽ കുരിയച്ചിറ സെയ്ന്റ്ജോസഫ്സ് മോഡൽ ഹയർസെക്കൻഡറി സ്കൂളിലെ അധ്യാപിക തൃശ്ശൂർ തിരൂർ സ്വദേശിനി സെലിനെതിരേ നെടുപുഴ പോലീസ് കേസെടുത്തു.

ആദ്യം ചൂരൽ കൊണ്ട് അടിച്ചെന്നും കരയാത്തതിനെ തുടർന്നാണ് വീണ്ടും മർദിച്ചതെന്നുമാണ് കുട്ടിയുടെ മാതാപിതാക്കൾ പറയുന്നത്. കുട്ടിയുടെ കാലിൽ നിരവധി മുറിവുകളുണ്ട്. പരാതി പിൻവലിക്കാൻ രക്ഷിതാക്കൾക്ക് മേൽ സമ്മർദമുണ്ടായതായും ആരോപണമുണ്ട്. പരാതി നൽകിയതിന് പിന്നാലെ പോലീസ് കേസെടുത്തെങ്കിലും അധ്യാപികയെ ഇതുവരെ കണ്ടെത്താനായ. ബാലാവകാശ കമ്മിഷനും മറ്റും ഇതിനൊപ്പം പരാതി നൽകിയിരുന്നെങ്കിലും യാതൊരു പ്രതികരണവുമുണ്ടായില്ലെന്ന് ബന്ധുക്കൾ പറഞ്ഞു.

 

Most Popular

To Top