Film news

ഇത് ദൈവിക വിധി! തന്നെ കോരിത്തരിപ്പിക്കുന്നത് മമ്മൂട്ടി കമ്പനി നിർമിക്കുന്ന സിനിമയിലെ നായകൻ എന്നതാണ്; സുരേഷ് ഗോപി 

തെരെഞ്ഞെടുപ്പ് വിജയത്തിലെ ആഘോഷത്തിലാണ് ഇപ്പോൾ നടൻ സുരേഷ് ഗോപി, ഇത് തന്റെ ദൈവിക വിധി എന്നാണ് നടൻ പറയുന്നത്, ഇനിയും സിനിമകൾ ചെയ്യുമോ എന്ന ചോദ്യത്തിന്  എണ്ണമൊന്നും പറയുന്നില്ല. പക്ഷേ കുറെ അധികം സിനിമകൾ ഉണ്ട്. എന്നെ ഏറ്റവും കോരിത്തരിപ്പിക്കുന്നത് മമ്മൂക്കയുടെ മമ്മൂട്ടി കമ്പനി നിർമിക്കുന്ന സിനിമയാണ്. അത് ഓ​ഗസ്റ്റിൽ ചെയ്യണമെന്ന് പത്ത് ദിവസം മുൻപെ വിളിച്ച് പറഞ്ഞിരുന്നു എന്നാണ് സുരേഷ് ഗോപി തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം ഏഷ്യാനെറ്റ് ന്യൂസിനോട്  പറഞ്ഞിരുന്നത്.

തെരഞ്ഞെടുപ്പ് ഫലത്തിന്റെ തലേദിവസം ആളെ വിട്ട് അതിന്റെ നീക്കങ്ങളും അവർ തുടങ്ങി കഴിഞ്ഞു. ഇനിയും  ഒറ്റക്കൊമ്പൻ ചെയ്യണം, എന്നും നടൻ പറഞ്ഞു, അതേസമയം, മമ്മൂട്ടി അല്ലാതെ മറ്റൊരു നടന്‍ മമ്മൂട്ടി കമ്പനി നിര്‍മിക്കുന്ന ചിത്രത്തില്‍ അഭിനയിക്കുന്നത് ഇതാദ്യമായാണ്. കൂടാതെ ഇവരുടെ ആറാമത്തെ നിര്‍മാണ സംരംഭം കൂടിയാണ്. കാതല്‍, റോഷാക്ക്, കണ്ണൂര്‍ സ്ക്വാഡ്, ടര്‍ബോ, നന്‍പകല്‍ നേരത്ത് മയക്കം എന്നിവയാണ് മമ്മൂട്ടി കമ്പനി ഇതിനോടകം നിര്‍മിച്ച മറ്റ് സിനിമകള്‍

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top