News

ചടങ്ങിന് അരമണിക്കൂ‌ർ മുമ്പേ എത്തി, സുരേഷ് ഗോപി വന്നതും ഉദ്ഘാടനം നടത്തിപ്പോയതും ആരും അറിഞ്ഞില്ല

കേന്ദ്രമന്ത്രി വന്നതും ഉദ്ഘാടനം നടത്തിപ്പോയതും ആരും അറിഞ്ഞില്ല. കൃത്യം മൂന്നു മണിക്ക് കേന്ദ്രമന്ത്രി സുരേഷ് ഗോപി ശക്തൻമാർക്കറ്റിലെത്തുമ്പോൾ സംഘാടകർ ഒന്നു ഞെട്ടി. പറഞ്ഞ സമയം മൂന്നരയായിരുന്നില്ലേയെന്ന് പലരും അടക്കംപറഞ്ഞു. ശക്തൻ മീൻമാർക്കറ്റിലെ ശൗചാലയബ്ലോക്കിന്റെയും കിണർ പുനരുദ്ധാരണത്തിന്റെയും ഉദ്ഘാടനമായിരുന്നു ചടങ്ങ്. മൂന്നുമണിക്കെത്തിയ കേന്ദ്രമന്ത്രി, മേയർ എം.കെ. വർഗീസ് വരാൻ വാഹനത്തിൽ 20 മിനിറ്റോളം കാത്തിരുന്നു.

മേയർ എത്തിയ ഉടൻ ഉദ്ഘാടനച്ചടങ്ങുകൾ ആരംഭിച്ചു. ആദ്യം നാടമുറിച്ചു. പിന്നെ മെഴുകുതിരികൾ തെളിയിച്ചു. ശിലാഫലകങ്ങൾ പ്രകാശനം ചെയ്തു. സ്ഥലങ്ങളെല്ലാം കണ്ടു. അതിനുശേഷം പുറത്തിറങ്ങുമ്പോൾ കൗൺസിലർ കരോളിൻ പെരിഞ്ചേരി സ്വാഗതപ്രസംഗം ആരംഭിച്ചിരുന്നു.ഇതിനിടെ ചിലർ കേന്ദ്രമന്ത്രിയോടു
പരാതിപറയാനെത്തി. ഇവരോടു സംസാരിക്കാനായി സ്വാഗതപ്രസംഗം നിർത്താൻ മന്ത്രി ആവശ്യപ്പെട്ടു. പരാതി കേട്ടുകഴിഞ്ഞതോടെ സുരേഷ് ഗോപി സദസ്സിനു പുറത്തേക്ക് നീങ്ങുകയായിരുന്നു.

Most Popular

To Top