തൃശ്ശൂർ പൂരപ്പറമ്പിൽ സംഘർഷം ഉണ്ടായപ്പോൾ കാണികളുടെ രക്ഷകനായി, ആക്ഷന്‍ ഹീറോയായി എൻ.ഡി.എ. സ്ഥാനാർഥി സുരേഷ് ഗോപി ആംബുലൻസിൽ എത്തി അതിനു ADGP അവസരം ഒരുക്കിയെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ. തൃശൂർ പൂരത്തിൽ 8 വീഴ്ചകൾ ഉണ്ടായയെന്നും തിരുവഞ്ചൂർ പറയുന്നു.
തൃശ്ശൂർ പൂരംകലക്കൽ വിവാദത്തിൽ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തരപ്രമേയം അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മന്ത്രിമാരായ കെ.രാജനും ആർ.ബിന്ദുവിനും ലഭിക്കാത്ത സൗകര്യം എങ്ങനെ സുരേഷ് ഗോപിക്ക് ലഭിച്ചു. പോലീസിന്റെ സഹായമില്ലാതെ പൂരപ്പറമ്പിൽ സുരേഷ് ഗോപിക്ക് എത്താൻ സാധിക്കില്ല. എഡിജിപി എം.ആർ.അജിത് കുമാർ ഉത്തരവ് നൽകാതെ ഇതിന് പോലീസ് അനുമതി നൽകാൻ കഴിയില്ല.
ആദ്യം എഴുന്നള്ളിപ്പ് വന്നപ്പോൾ സ്വകാര്യ വാഹനങ്ങൾ കാരണം തടസ്സപ്പെട്ടു. ജനത്തെ പൊലീസ് ശത്രുവിനെ പോലെ കണ്ടുവെന്നും തിരുവഞ്ചൂർ പറയുന്നു. പൂരം കലക്കലിൽ പോലീസ് അന്വേഷണം പ്രഹസനമാണെന്നും ജുഡീഷ്യൽ അന്വേഷണം വേണം എന്നുമുള്ള പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിന്മേലുള്ള ചർച്ച സഭയിൽ പുരോഗമിക്കുയയാണ്.
