കവിയൂർ പൊന്നമ്മയുടെ ഭൗതിക ശരീരം ചുമന്ന് സുരേഷ് ഗോപി. നിരവധി സിനിമകളിൽ സുരേഷ് ഗോപിയും കവിയൂർ പൊന്നമ്മയും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. കവിയൂർ പൊന്നമ്മയുടെ ചിത്രത്തോടൊപ്പം ‘മലയാളത്തിൻ്റെ അമ്മക്ക്, എൻ്റെ സ്വന്തം പൊന്നമ്മച്ചേച്ചിക്ക് കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ’ എന്നാണ് സുരേഷ് ഗോപി സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്.
കവിയൂർ പൊന്നമ്മയുടെ ഭൗതിക ശരീരം ചുമന്ന സുരേഷ് ഗോപിക്കെതിരെ കടുത്ത വിമർശനമാണ് ഉയർന്ന് വന്നത്. ഇതെല്ലാം സുരേഷ്‌ഗോപിയുടെ ഒരു നാടകമാണെന്നാണ് പലരും വിമർശിച്ചത്. ചുക്കാൻ, ക്രിസ്ത്യൻ ബ്രദർസ്, മനസിലൊരു മണിമുത്ത് തുടങ്ങി ഒരുപാടു സിനിമകളിൽ സുരേഷ് ഗോപിയും കവിയൂർ പൊന്നമ്മയും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്.