News

ഗവർണ്ണർക്ക് നോട്ടീസ് അയച്ചു സുപ്രിം കോടതി; നിയമസഭാ പാസാക്കിയ ബില്ലുകൾ രാഷ്ട്രപതിക്ക് വിട്ടയച്ചതിനാണ്  നടപടി  

ഗവർണ്ണർ ആരിഫ് ഖാനെ നോട്ടീസ് അയച്ചു സുപ്രിം കോടതി,കേരള  നിയമ സഭ പാസ്സാക്കിയ ബില്ലുകൾ രാഷ്ട്രപതിക്ക് അയച്ചുകൊടത്തതിനാണ്  ഈ നടപടി. ബില്ലുകൾ തടഞ്ഞുവച്ചതിനെതിരെ കേരളം നൽകിയ ഹർജിയിലാണ് കോടതി നോട്ടീസ് നൽകിയത്. അതേസമയം പശ്ചിമ ബം​ഗാൾ ​ഗവർണർക്കും ഇതേ നോട്ടീസ് അയച്ചിട്ടുണ്ട്.  ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റെ നോട്ടീസ്,

ബില്ലുകൾ രാഷ്ട്രപതി അനുമതി നൽകാത്തതിനെതിരെയാണ് കേരളം സുപ്രീം കോടതിയെ സമീപിച്ചത്, ഹർജി പരിഗണിച്ച നോട്ടീസ് കേന്ദ്ര സർക്കാരിനും അയച്ചിട്ടുണ്ട്, ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്, ജസ്റ്റിസ് ജെ.ബി. പാർദിവാല, ജസ്റ്റിസ് മനോജ് മിശ്ര എന്നിവരുടെ ബെഞ്ചിൻ്റേതാണ് നടപടി.

കേരളത്തിന് വേണ്ടി മുതിർന്ന അഭിഭാഷകൻ കെകെ വേണുഗോപാൽ ഹാജരായി. ഗവർണർമാർ എപ്പോൾ ബില്ലുകൾ തിരിച്ചയക്കണമെന്നും രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് വിടണമെന്നും എന്നകാര്യത്തിൽ കോടതി മാർഗനിർദേശങ്ങൾ പുറപ്പെടുവിക്കണമെന്നും  വേണുഗോപാൽ ആവശ്യപ്പെട്ടു.നിയമ സഭ പാസ്സാക്കിയ ബില്ലുകൾ തിരിച്ചയക്കണമെന്നും , രാഷ്ടപ്രതിയുടെ പരിഗണനയ്ക്ക് വിടണമെന്നും എന്നകാര്യത്തിൽ കോടതി മാർഗനിർദേശങ്ങൾ പുറപ്പെടുവിക്കണമെന്നും വേണു ഗോപാൽ ആവശ്യപ്പെട്ട്

Most Popular

To Top