തിരുവനന്തപുരം: വില കുറച്ച് സപ്ലൈകോ, സബ്‌സിഡി ഉത്പന്നങ്ങള്‍ക്കാണ് വിലകുറച്ചത്. മുളകിനും വെളിച്ചണ്ണയ്ക്കുമാണ് വില കുറഞ്ഞത്. വെളിച്ചെണ്ണക്ക് 9 രൂപയും മുളകിന് 7 രൂപയും കുറച്ചു. മുളകിന്റെ സബ്‌സിഡി വില അരക്കിലോയ്ക്ക് 86.10 രൂപയില്‍ നിന്നും 78.75 രൂപയായി വെളിച്ചെണ്ണ അര ലിറ്റര്‍ സബ്‌സിഡി ഉള്‍പ്പെടെ ഒരു ലിറ്ററിന് 152.25 രൂപയിൽ നിന്നും 142.80 രൂപയായി പുതുക്കി നിശ്ചയിച്ചു.
പൊതു വിപണിയിൽ വിലകുറഞ്ഞതാണ് സപ്ലൈകോയും കുറയ്ക്കാൻ കാരണം. പുതുക്കിയ വില ഇന്നുമുതൽ പ്രാബല്യത്തിൽ വരും. സപ്ലൈകോയില്‍ സാധനങ്ങള്‍ ലഭിക്കാതിരുന്നതും വില കൂട്ടിയതും വലിയ പ്രതിഷേധങ്ങള്‍ക്ക് കാരണമായിരുന്നു. പഞ്ചസാരയും പരിപ്പും സപ്ലൈകോയിൽ ലഭിക്കാതായിട്ട് മാസങ്ങളായി. വിതരണക്കാർക്ക് തുക നൽകാത്തതിനാൽ ഇവരാരും കരാറിൽ പങ്കെടുക്കുന്നില്ല. ഇതാണ് പ്രതിസന്ധിക്ക് കാരണം.












