മംഗളൂരുവിലെ കുടക് ജില്ലയിൽ സോമവർപേട്ടയില്‍ പരീക്ഷ വിജയം ആഘോഷിക്കുന്നതിനിടെ പെൺകുട്ടിയെ യുവാവ് കഴുത്തറുത്ത് കൊന്നു. എസ് എസ് എൽ സി പരീക്ഷയുടെ വിജയം ആഘോഷിക്കുന്നതിനിടയിൽ ആണ് പതിനാറ് കാരിയെ യുവാവ് അതി ക്രൂരമായി കൊലപ്പെടുത്തിയത്. യു എസ് മീനയാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന് ശേഷം യുവാവ് പെൺകുട്ടിയുടെ തലയുമായി സ്ഥലത്ത് നിന്നും പോകുകയായിരുന്നു.
ഇതോടെ പ്രകാശിനെ കണ്ടെത്താൻ പൊലീസ് അന്വേഷണം തുടങ്ങിയിരിക്കുകയാണ്. സുർലബ്ബി ഗവ. ഹൈസ്കൂളില്‍ വിദ്യാർത്ഥി ആയിരുന്നു മീന. വ്യാഴാഴ്ച പ്രഖ്യാപിച്ച പത്താം ക്ലാസ് പൊതുപരീക്ഷ ഫലത്തില്‍ മീന 365ല്‍ 314 മാർക്കുകള്‍ നേടിയാണ് വിജയിച്ചത്. ഇതോടെ മീനയുടെ വിജയം ആഘോഷിക്കാൻ കുടുംബം തീരുമാനിച്ചു. ആഘോഷിക്കുന്നതിനിടെ രാത്രി വീട്ടില്‍ എത്തിയ യുവാവ് മീനയുടെ രക്ഷിതാക്കളുമായി വാക്ക് തർക്കത്തിലേർപ്പെട്ടു. പ്രകാശും മീനയും തമ്മിലുള്ള വിവാഹം വളരെ നേരുത്തെ തന്നെ ഉറപ്പിച്ചിരുന്നു.
എന്നാല്‍ ഒരിക്കൽ മീനയുടെ വീട് സന്ദർശിച്ച സാമൂഹിക ക്ഷേമ വകുപ്പ് അധികൃതർ വളരെ ചെറിയ പ്രായത്തിൽ തന്നെ പെൺകുട്ടികളെ വിവാഹം കഴിപ്പിക്കുന്ന രീതിക്കെതിരെ രക്ഷിതാക്കൾക്ക് ബോധവൽക്കരണം നടത്തിയതിനെ തുടർന്ന് കുട്ടിക്ക് 18 വയസായ ശേഷമേ വിവാഹം നടത്തൂ എന്ന ധാരണയില്‍ മീനയുടെ മാതാപിതാക്കൾ എത്തി.
എന്നാൽ ഈ കാര്യങ്ങളറിഞ്ഞ പ്രതിശ്രുത വരൻ വിവാഹം നേരത്തെ നിശ്ചയിച്ചതുപോലെ തന്നെ വിവാഹം നടത്തണമെന്ന് വാശി പിടിച്ചു. സംസാരം രൂക്ഷമായതോടെ ഇയാൾ മാതാപിതാക്കളെ അക്രമിച്ച ശേഷം മീനയെ വലിച്ചിഴച്ച് കൊണ്ടുപോയി തല അറുത്തുമാറ്റുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.
